Latest News

ഭിന്നശേഷിക്കാരനായ ആരാധകന് പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി മമ്മൂട്ടി; വീഡിയോ

അശ്വിന് മമ്മൂട്ടി വീഡിയോ കോളിലൂടെ നൽകിയ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്

Mammootty, mammootty video, mammootty calling fan, mammootty new look. mammootty photos, ie malayalam

കോഴിക്കോട് സ്വദേശി അശ്വിന് ഇന്നലെ സന്തോഷത്തിന്റെ ദിവസമായിരുന്നു. തന്റെ ഇഷ്ടതാരത്തെ പിറന്നാൾ ദിനത്തിൽ വീഡിയോ കോളിലൂടെ കാണാനും സംസാരിക്കാനും സാധിച്ചു. ഭിന്നശേഷിക്കാരനായ അശ്വിന് മമ്മൂട്ടി വീഡിയോ കോളിലൂടെ നൽകിയ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

സാമൂഹിക പ്രവർത്തകയായ നർഗീസ് ബീഗമാണ് മമ്മൂട്ടി തന്റെ ആരാധകനെ വീഡിയോ കോളിലൂടെ വിളിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. “ഇന്ന് നമ്മളുടെ അശ്വിന് പെരുന്നാൾ രാവായിരുന്നു ട്ടോ.. ഓന്റെ ആഗ്രഹം അറിഞ്ഞ് അദ്ദേഹം വീഡിയോ കോളിൽ വിളിച്ചു.. കുറെ സമയം സംസാരിച്ചു മമ്മുക്ക താങ്ക്യൂ..” എന്ന് കുറിച്ചുകൊണ്ടായിരുന്നു നർഗീസ് ബീഗം വീഡിയോ പങ്കുവച്ചത്.

വീഡിയോ കോളിൽ താടിയും മുടിയും വളർത്തി പ്രത്യക്ഷപ്പെടുന്ന മമ്മൂട്ടി ആരാധകനോട് “മുടി വളർത്തിയിട്ട് മനസിലാകുന്നുണ്ടോ” എന്ന് ചോദിക്കുന്നുണ്ട്. കൂടാതെ അശ്വിന്റെ വിശേഷങ്ങൾ തിരക്കുന്ന താരം ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

Read Also: അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ നെഞ്ചു പിടഞ്ഞു; നന്ദുവിനെ കുറിച്ച് സീമ ജി നായർ

മമ്മൂക്കയെ കാണണമെന്നത് അശ്വിൻ എപ്പോഴും പറയുന്ന കാര്യമാണെന്നും, അവൻ ഇത് അറിഞ്ഞപ്പോൾ മുതൽ ഭയങ്കര സന്തോഷത്തിലാണെന്നും നർഗീസ് വിഡിയോയിൽ പറയുന്നുണ്ട്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് അശ്വിനെ സന്ദർശിച്ച നർഗീസ് അശ്വിൻ മമ്മൂട്ടിയെ കാണണമെന്ന് ഇടയ്ക്കിടെ പറയുന്നുണ്ട്, അവന്റെ ആഗ്രഹം സാധികുമോയെന്ന് അറിയില്ലെന്നും പോസ്റ്റിട്ടിരുന്നു.

“അശ്വിനെ കാണാൻ വന്നതാണ്.. ആക്ടർ മമ്മുട്ടിയെ കാണണമെന്ന ആഗ്രഹമാണ് ഇടക്കിടെ പറയുന്നത്മുൻപ് ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു, അശ്വിന് മമ്മുട്ടിയെ കാണാൻ വല്യ പൂതിയുണ്ട് എന്ന് പറഞ്ഞ്! ആ പോസ്റ്റ് പറന്ന് പറന്ന് മമ്മുട്ടിയിലെത്തുമെന്ന്, അങ്ങനെ അദ്ദേഹം കോഴിക്കോട് വരുമ്പോൾ അശ്വിനെ കാണാൻ എത്തുമെന്നും സ്വപ്നം കണ്ടു അശ്വിൻ ഇന്ന് കണ്ടപ്പോൾ അതേക്കുറിച്ച് സംസാരിച്ചതേയില്ലഅവന്റെ ആഗ്രഹം സാധിക്കുമോ അറിയില്ല” എന്നായിരുന്നു പോസ്റ്റ്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mammootty surprises differently abled fan on his birthday video

Next Story
അവനെ ഒറ്റയ്ക്കാക്കി തിരിച്ചു പോരുമ്പോൾ നെഞ്ചു പിടഞ്ഞു; നന്ദുവിനെ കുറിച്ച് സീമ ജി നായർSeema G Nair, Nandu Mahadeva, Nandu Mahadeva death, Nandu Mahadeva passes away, cancer, Cancer survivor Nandu Mahadeva, നന്ദു മഹാദേവ, indian express malayalam, Ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com