നയൻസിന്റെ ഫോട്ടോഗ്രാഫറായി മമ്മൂട്ടി, ചിരിയടക്കാനാകാതെ താരസുന്ദരി; വീഡിയോ

താരസുന്ദരി നയൻതാരയുടെ ഫോട്ടോഗ്രാഫറുടെ റോളിലാണ് മമ്മൂട്ടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്

അഭിനയത്തിനൊപ്പം മറ്റ് പല ഇഷ്‌ടങ്ങളുമുള്ള താരമാണ് മമ്മൂട്ടി. ഡ്രെെവ് ചെയ്യാനും പുതിയ ഫോണുകളെ കുറിച്ച് പഠിക്കാനും മമ്മൂട്ടിക്ക് പ്രത്യേക താൽപര്യമുള്ളതായി സിനിമയിലെ സുഹൃത്തുക്കൾ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതോടൊപ്പം മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ട ഒരു കാര്യമാണ് ഫോട്ടോഗ്രഫി.

സിനിമാസുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങൾ പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ നാം കണ്ടിട്ടുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. താരസുന്ദരി നയൻതാരയുടെ ഫോട്ടോഗ്രാഫറുടെ റോളിലാണ് മമ്മൂട്ടി ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

Read Also: അനുശ്രീയോട് ഒരു ‘ഹായ്’ ചോദിച്ച് ഹരി പത്തനാപുരം; ചിരിപ്പിച്ച് താരത്തിന്റെ മറുപടി

മമ്മൂട്ടിയും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ഭാസ്‌കർ ദ റാസ്‌കൽ’ എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള വീഡിയോയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സിനിമ സെറ്റിലെ ഇടവേളയിൽ നയൻസിന്റെ ഫോട്ടോ പകർത്തുകയാണ് മമ്മൂട്ടി.

യഥാർത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിർത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോൾ കൂടി ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോൾ വളരെ കൂളായി പോസ് ചെയ്യുന്ന നയൻസിനെയും വീഡിയോയിൽ കാണാം. ഫോട്ടോയെടുത്ത ശേഷം മമ്മൂട്ടി ക്യാമറ കെെമാറുന്നു. പിന്നീട്, നയൻതാരയ്‌ക്കൊപ്പം നിന്നു ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും മമ്മൂട്ടി മറന്നില്ല. മമ്മൂട്ടി തന്റെ അരികിലെത്തി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതുകണ്ട് നയൻസും ചിരിക്കുന്നു.

മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിച്ച ‘ഭാസ്‌കർ ദ റാസ്‌കൽ’ സംവിധാനം ചെയ്‌തത് സിദ്ദിഖ് ആണ്. 2015 ലെ വിഷുവിന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ്ഓഫീസിൽ വിജയമായിരുന്നു. ബാലതാരങ്ങളായ അനിക, സനൂപ് സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സിനിമയിലെ ‘ഐ ലവ് യു മമ്മി’ എന്ന ഗാനം യുട്യൂബിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read Also: ‘വേർപിരിയൽ എളുപ്പമായിരുന്നില്ല’; പ്രണയം തകർന്നതിനെ കുറിച്ച് നയൻതാര മനസ് തുറക്കുന്നു

മമ്മൂട്ടി-നയൻതാര ജോഡി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. 2005 ൽ ‘തസ്‌കരവീരൻ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട്, രാപകൽ, ഭാസ്‌കർ ദ റാസ്‌കൽ, പുതിയ നിയമം എന്നീ ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം നയൻസ് അഭിനയിച്ചു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Mammootty nayanthara rare video bhaskar the rascal film

Next Story
അനുശ്രീയോട് ഒരു ‘ഹായ്’ ചോദിച്ച് ഹരി പത്തനാപുരം; ചിരിപ്പിച്ച് താരത്തിന്റെ മറുപടി
The moderation of comments is automated and not cleared manually by malayalam.indianexpress.com