/indian-express-malayalam/media/media_files/2026/01/07/mammootty-2026-01-07-15-47-43.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
വിസ്മയിപ്പിക്കുന്ന എഐ വിഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങൾ കീഴടക്കുന്നത്. എഐ എന്ന സാധ്യത മനോഹരമായി പ്രയോജനപ്പെടുത്തുന്നവരും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നവരും ഉണ്ട്. മലയാളത്തിലെ പഴയകാല സൂപ്പർഹിറ്റ് ചിത്രങ്ങളിൽ പുതിയ തലമുറയിലെ താരങ്ങൾ നായിക-നായകന്മാരായെത്തുന്ന നിരവധി എഐ വീഡിയോകൾ ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, അക്ഷരാർത്ഥത്തിൽ ഒരു സിനിമയ്ക്കുള്ള കഥ തന്നെ എഐ ഉപയോഗിച്ച സൃഷ്ടിച്ചിരിക്കുകയാണ് "dw.ai.payanan" എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട്. എഫ് 1 ഡ്രൈവറായ അച്ഛന്റെയും മകന്റെയും കഥപറയുന്ന ഒരു സിനിമയുടെ രംഗങ്ങളുടെ രൂപത്തിലാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്.
Also Read: 'ഇവിടെ ഏത് റോളും പോകും'; പ്രേമത്തിലെ ജോർജായി മോഹൻലാൽ, മലരായി ശോഭന; വീഡിയോ
മെഗാസ്റ്റാർ മമ്മൂട്ടിയും നസ്‌ലെനുമാണ് അച്ഛന്റെയും മകന്റെയും വേഷത്തിൽ ഈ വീഡിയോയിൽ എത്തുന്നത്. വൈകാരിക നിമിഷങ്ങളും പശ്ചാത്തലസംഗീതവും എല്ലാമായി ഒരു ഹോളിവുഡ് സിനിമയുടെ നിർമാണ മികവിലാണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. ഒരു സിനിമയ്ക്കുള്ള കഥയുണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേസ്വരത്തിൽ പറയുന്നത്.
Also Read: "ചതിക്ക് ചതി, അതാണ് മ്ലാത്തി ചേട്ടത്തിയുടെ നിലപാട്"; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ്; വീഡിയോ
ധാരാളം കമന്റുകളാണ് എഐ വീഡിയോയുടെ സൃഷ്ടാവിനെ പ്രശംസിച്ച് പോസ്റ്റിൽ നിറയുന്നത്. "ഡേയ് ഇതെന്തോന്ന് സിനിമയോ", "പടം ഹിറ്റ്, തിപ്പെട്ടി എന്തിന് തീ തന്നെ ഇരിക്കട്ടെ", "സൂപ്പർ... ഇതുവരെ മലയാള സിനിമയിൽ കാണാത്ത ഒരു കോൺസെപ്റ്റ്", "ഡാ... വണ്ടി വിട്ടോ... നീ നല്ലൊരു പടം എടുത്ത് വാ" തുടങ്ങി ധാരളം കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്..
Read More: പഞ്ചായത്ത് റോഡുകളിലൂടെ കുതിച്ചുപാഞ്ഞ് റേസിങ് ബൈക്കുകൾ; വൈറലായി കേരള മോട്ടോ ജിപി; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us