മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് എംടി-ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്ന ഒരു വടക്കൻ വീരഗാഥ. മമ്മൂട്ടിയുടെ ചന്തു എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്. ഒരു വടക്കൻ വീരഗാഥ ഇംഗീഷ് സിനിമയുടെ ട്രെയിലറാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

വടക്കൻ വാർസ് എന്നാണ് ചിത്രത്തിന്റെ പേര്. ദ ലാസ്റ്റ് ജെഡി എന്ന ഹോളിവുഡ് ചിത്രത്തിലെ സംഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലർ തയ്യാറാക്കിയിട്ടുളളത്. ഇന്റര്‍നാഷണല്‍ ചളു യൂണിയനാണ് യു ട്യൂബില്‍ വീഡിയോ അപ്‍ലോഡ് ചെയ്തിരിക്കുന്നത്.

റോഷന്‍ തോമസ്, അര്‍നോണ്‍ഡ് പ്രറ്റര്‍സണ്‍ എന്നിവരുടെ ആശയമാണ് ഈ വീഡിയോ. അഗ്നിവേഷ് എസ്‌പിയാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ