/indian-express-malayalam/media/media_files/2025/11/28/malayalam-actors-80s-look-2025-11-28-10-47-51.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന സിനിമ താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം. തിലകൻ, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങി പ്രേക്ഷകരെ വിട്ടുപിരിഞ്ഞ പ്രിയതാരങ്ങളുടെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയുമെല്ലാം എൺപതുകളിലെ ലൂക്കാണ് എഐ ആവിഷ്കരിച്ചിരിക്കുന്നത്.
സ്റ്റൈലൻ പോസിലുള്ള താരങ്ങളുടെ ഫൊട്ടോ ഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശങ്കർ, വിനീത്, റഹ്മാൻ, പ്രതാപ് പോത്തൻ, അശോകൻ, ബാലചന്ദ്രമേനോൻ, രതീഷ്, മണിയൻപിള്ള രാജു തുടങ്ങി എൺപതുകളിലെ നായകന്മാരെയെല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Also Read: "എന്റമ്മോ... എന്താ ഫീൽ," കണ്ണ് നനയിച്ച് ക്ലാസ്‌മേറ്റ്‌സ്; വീഡിയോ
രസകരമായ എഐ വീഡിയോകൾ പങ്കുവയ്ക്കാറുള്ള 'yuhab' എന്ന അക്കൗണ്ടാണ് വീഡിയോയ്ക്കു പിന്നിൽ. ഇൻസ്റ്റഗ്രാമിൽ 1.6 മില്യണിലധികം കാഴ്ചകൾ പോസ്റ്റിനുണ്ട്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് ജയറാം തൂക്കിയെന്നാണ് കാഴ്ചക്കാരിൽ പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. "റഹ്മാൻ അന്നും ഇന്നും എന്നും", "ഇതിൽ സത്യത്തിലേറ്റവും ഹാൻഡ്സം രതീഷ് തന്നെ. അക്കാലത്തെ അണ്ടറേറ്റഡ് ചുള്ളൻ" എന്നിങ്ങനെയും കമന്റുകളുണ്ട്.
Also Read: മെയ്യഴകനായി ആസിഫും അരുളായി ബിജു മേനോനും! ജിസ് ജോയ് വിചാരിച്ചാൽ 'കത്തും' അല്ലേ?
നേരത്തെ, തമാശ പറഞ്ഞും തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചുമെല്ലാം നൈറ്റ് ലൈഫ് ആഘോഷിക്കുന്ന തമിഴ് സിനിമ താരങ്ങളുടെ എഐ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയുരുന്നു. തമിഴിൽ നിന്നു തുടങ്ങിയ ട്രെൻഡ് മലയാളത്തിലും തെലുങ്കിലും എല്ലാം സൂപ്പർ ഹിറ്റാണ്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.
Read More: മണിച്ചിത്രത്താഴ് മുതൽ പറക്കും തളിക വരെ; വൈറലായി സൂപ്പർ ഹിറ്റുകളുടെ 'ബിഹൈൻഡ് ദ സീൻസ്'; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us