scorecardresearch

അയ്യപ്പനും കോശിയുമായി മോഹൻലാലും മമ്മൂട്ടിയും നേർക്കുനേർ; രണ്ടു റോളും മമ്മൂക്കയ്ക്ക് ചേരുമെന്ന് ആരാധകൻ; വീഡിയോ

മോഹൻലാലും മമ്മൂട്ടിയും അയ്യപ്പനും കോശിയുമായെത്തുന്ന ഒരു എഐ വീഡിയോ​ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

മോഹൻലാലും മമ്മൂട്ടിയും അയ്യപ്പനും കോശിയുമായെത്തുന്ന ഒരു എഐ വീഡിയോ​ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty Mohanlal

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

പൃഥ്വിരാജും ബിജു മേനോനും തകർത്തഭിനയിച്ച് തിയേറ്ററുകളിൽ വൻവിജയം നേടിയ ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. സച്ചി തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രം അയ്യപ്പൻ നായരുടേയും കോശിയുടേയും പ്രതികാരത്തിന്റെ കഥയാണ് വെള്ളിത്തിരയിലെത്തിച്ചത്. മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ട ചിത്രം മലയാളത്തിലെ ഏറ്റവും റിപ്പീറ്റ് വാലുഉള്ള ചിത്രങ്ങളിൽ ഒന്നുതന്നെയാണ്.

Advertisment

അയ്യപ്പൻ നായരായും കോശിയായും മറ്റു പല ഭാഷകളിലെ നിരവധി താരങ്ങൾ സ്ക്രീനിലെത്തിയെങ്കിലും മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനങ്ങൾ എവിടെയും കാണാനായില്ലാ എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ, അയ്യപ്പനും കോശിയുമായി നേർക്കുനേർ എത്തുന്നത് മലയാള സിനിമയുടെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയുമാണ്.

Also Read: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ

ഇരുവരും അയ്യപ്പനും കോശിയുമായെത്തുന്ന ഒരു എഐ വീഡിയോ​ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ പൊലീസ് വേഷത്തിൽ മോഹൻലാൽ തകർത്താടുമ്പോൾ, കട്ടത്താടിയും മാസ് ലുക്കുമായി മമ്മൂട്ടിയും തലയെടുപ്പോടെ വീഡിയോയിൽ നിറഞ്ഞു നിൽക്കുന്നു. 

Also Read: വിഷ്ണുവും കല്യാണിയുമായി നസ്‌ലനും മമിതയും; 'ചിത്രം' റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിൽ വൈറലാകുന്ന വീഡിയോയ്ക്ക് പിന്നിൽ "6adimoorkhan" എന്ന അക്കൗണ്ടാണ്. അയ്യപ്പനും കോശിയുമായി ഇരുവരും തർത്തുവെന്നാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. ഇതുപോലെ ഒരു സിനിമ വന്നിരുന്നെങ്കിലെന്നും ചിലർ ആഗ്രഹം പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, മമ്മൂട്ടിക്ക് രണ്ടു വേഷങ്ങളും ചേരും എന്നും ആരാധകർ കുറിച്ചിട്ടുണ്ട്.

Read More: വൈറലായി മോളിവുഡിന്റെ ജുറാസിക് പാർക്ക്; കസ്റ്റിങ് കണ്ട് ഞെട്ടി താരങ്ങളും

Artificial Intelligence Mammootty Mohanlal Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: