‘മമ്മൂട്ടി അങ്കിൾ നാളെ എന്റെ ബർത്ത്ഡേ ആണ്, എന്നെ ഒന്ന് വന്ന് കാണുവോ, ഞാൻ അങ്കിളിന്റെ വലിയ ഫാനാണ്’, ആശുപത്രിയിൽ കിടക്കയിൽ കിടന്ന് ഒരു കുഞ്ഞാരാധിക മെഗാസ്റ്റാറിനോട് ചോദിച്ചതാണ് ഇത്. അധികം വൈകാതെ തന്നെ താരം ആരാധികയെ കാണാനും എത്തി. ഇതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയാണ് മമ്മൂട്ടിയെ കാണണമെന്ന ആഗ്രഹം പറഞ്ഞത്. കുട്ടിയുടെ ഒപ്പമുള്ളവർ ഇത് വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ ഇടുകയും ചെയ്‌തിരുന്നു. അതിനിടയിലാണ് മമ്മൂട്ടി അതേ ആശുപത്രിയിൽ യാദൃച്ഛികമായി എത്തിയത്.
കുട്ടിയുടെ ആഗ്രഹം ആശുപത്രി അധികൃതർ വഴി അറിഞ്ഞ മമ്മൂട്ടി കുട്ടിയുടെ റൂമിലെത്തി ആശംസകൾ നേരുകയായിരുന്നു. നിർമാതാവ് ആന്റോ ജോസഫിനും പഴ്സനൽ അസിസ്റ്റന്റെ എസ്.ജോർജിനുമൊപ്പമാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടി കുട്ടിയെ കാണാൻ വരുന്നതും കുട്ടിക്ക് ഒപ്പം സമയം ചിലവഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Also Read: ആർക്കും ഒരു സംശയവും വേണ്ട, ഇതാണ് അഞ്ഞൂറ്റി കുടുംബം; വൈറലായി ഫാമിലി ട്രീ