scorecardresearch

'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ

മമ്മൂട്ടിക്കൊപ്പം ഷമ്മി തിലകൻ, എന്‍.എന്‍. പിള്ള എന്നിവരും മാർക്കോയിലെ കഥാപാത്രങ്ങളായി വീഡിയോയിൽ എത്തുന്നൂ

മമ്മൂട്ടിക്കൊപ്പം ഷമ്മി തിലകൻ, എന്‍.എന്‍. പിള്ള എന്നിവരും മാർക്കോയിലെ കഥാപാത്രങ്ങളായി വീഡിയോയിൽ എത്തുന്നൂ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Marco Mammootty

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന വിശേഷണത്തോടെ എത്തി ബ്ലോക്ബസ്റ്റർ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ 'മാർക്കോ'. ഹനീഫ് അദേനി- ഉണ്ണി മുകുന്ദന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രത്തിന്റെ നിർമാണം ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദായിരുന്നു. 100 കോടിയിലധികം രൂപയാണ് ചിത്രം ബോക്സ് ഓഫീസ് കളക്ഷനായി വാരിക്കൂട്ടയത്. 

Advertisment

എക്സ്‌ട്രീം വയലൻസ് രംഗങ്ങൾ നിറഞ്ഞു നിന്ന മാർക്കോയില്‍ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ടൈറ്റിൽ റോളിൽ എത്തിയിരുന്നെങ്കിലോ? ഇതാ മമ്മൂട്ടി മാർക്കോയിൽ നായക വേഷത്തിൽ എത്തുന്ന ഒരു എഐ വീഡിയോയാണ് സൈബറിടങ്ങളിൽ ശ്രദ്ധനേടുന്നത്.

Also Read: 'ആ അവിശ്വസനീയ തിരിച്ചുവരവിന് നമുക്ക് കാത്തിരിക്കാം'; കണ്ണു നനയിച്ച് മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്; വീഡിയോ

മമ്മൂട്ടിക്കൊപ്പം ഷമ്മി തിലകൻ, എന്‍.എന്‍. പിള്ള എന്നിവരും മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നുണ്ട്. പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ച വില്ലൻ കഥാപാത്രമായ സൈറസാണ് എഐ വീഡിയോയിലെയും താരമായിരിക്കുന്നത്. മോഹൻലാലാണ് ആ കൊടൂര വില്ലനായി എഐ വീഡിയോയിൽ എത്തുന്നത്.

Also Read: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!

മാർക്കോയിലെ മാസ് ഡയലോഗുകളുടെയും ബിജിഎമ്മിന്റെയും പശ്ചാത്തലത്തിൽ സീനിയർ താരങ്ങൾ എത്തുമ്പോൾ സംഗതി തകർത്തെന്ന് പറയാതെവയ്യ. നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റുമായെത്തുന്നത്. ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്ന വീഡിയോ '6adimoorkhan' എന്ന അക്കൗണ്ടാണ് പങ്കുവച്ചിരിക്കുന്നത്.

Read More: പാൻ ഇന്ത്യൻ അല്ല പാൻ വേൾഡ്; അറേബ്യൻ നൈറ്റ്സിൽ ഒന്നിച്ച് പ്രിയതാരങ്ങൾ

Mammootty Mohanlal Unni Mukundan AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: