/indian-express-malayalam/media/media_files/2025/11/30/mammootty-lucifer-2025-11-30-17-26-35.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'ലൂസഫർ.' മലയാള സിനിമയിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തിരിത്തിയെഴുതി ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'എമ്പുരാനും' ബ്ലോക്ബസ്റ്റർ വിജയം സ്വന്തമാക്കിയിരുന്നു. സ്റ്റീഫനായും അബ്രാം ഖുറേഷിയായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
മോഹൻലാൽ അവിസ്മരണിയമാക്കിയ ലൂസിഫറിലെ കഥാപാത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? സ്റ്റീഫനായും ഖുറേഷിയായും മമ്മൂട്ടിയെത്തുന്ന ഒരു എഐ വീഡിയോയാണ് സൈബറിടങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. കൂളിംഗ് ഗ്ലാസും, കലിപ്പ് നോട്ടവും, രാജകീയ നടപ്പുമായി ലൂസിഫറിന്റെ ലോകത്തേക്ക് മമ്മൂട്ടിയെത്തുമ്പോൾ അത് മറ്റൊരു ദൃശ്യവിരുന്നായി മാറുന്നു.
Also Read: "ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ഐറ്റം, പുള്ളാങ്കുഴൽ ഊടി ഊടി പശുക്കളേ"
"6adimoorkhan" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകളുടെ പൂരമാണ്. "ഇത് ഏട്ടനേക്കാൾ പൊളിയാണല്ലോ..." എന്നൊരാൾ അത്ഭുതത്തോടെ കുറിച്ചപ്പോൾ, "ലാലേട്ടൻ അനശ്വരമാക്കിയ വേഷം വേറെ ആര് ചെയ്താലും പെർഫക്ട് ആകില്ല" എന്ന് മോഹൻലാൽ ആരാധകരും വാദിക്കുന്നു. "ഇതുപോലൊരു മാസ്സ് കഥാപാത്രം മമ്മൂക്കയ്ക്കും കിട്ടണം" എന്ന ആഗ്രഹവും പലരും പങ്കുവെക്കുന്നുണ്ട്.
Also Read: റെട്രോ ലുക്കിൽ പ്രിയ താരങ്ങൾ; പോസ്റ്റ് ജയറാം തൂക്കിയെന്ന് ആരാധകർ; വീഡിയോ
അതേസമയം, ഈ വർഷം മാർച്ചിൽ തിയേറ്ററുകളിലെത്തിയ എമ്പുരാൻ 250 കോടിയിലധികം രൂപയാണ് ബോക്സ് ഓഫീസ് കളക്ഷനായി നേടിയത്. ആദ്യ ദിന കളക്ഷൻ അടക്കം നിരവധി കളക്ഷൻ റെക്കോർഡുകളായിരുന്നു ചിത്രം സ്വന്തമാക്കിയത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Read More: "എന്റമ്മോ... എന്താ ഫീൽ," കണ്ണ് നനയിച്ച് ക്ലാസ്‌മേറ്റ്‌സ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us