കഴിഞ്ഞ എത്രയോ വർഷങ്ങളായി ഓൺ സ്ക്രീനിൽ മലയാളികളെ ത്രസിപ്പിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടി ഇപ്പോൾ ഓഫ് സ്ക്രീനിലാണ് അത് ചെയ്യുന്നത്. സിനിമയിൽ എത്തിയതിനു ശേഷം ഷൂട്ടിങ്ങിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാൾ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. തനിക്കിഷ്ടപ്പെട്ട ഫോട്ടോഗ്രാഫിയിൽ മുഴുകിയും ഫിറ്റ്‌നസ്സിനായി സമയം മാറ്റിവെച്ചുമെല്ലാം തന്റേതായൊരു ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്.

Read more: ആ വാച്ചിന് വില 50 ലക്ഷമോ? മമ്മൂട്ടിയുടെ വാച്ചിന് പിന്നാലെ സോഷ്യൽ മീഡിയ

ഇപ്പോഴിതാ, താരത്തിന്റെ ഒരു സെറ്റ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീട്ടി വളർത്തിയ താടിയും മുടിയുമെല്ലാമായി ചിരിച്ച മുഖത്തോടെയിരിക്കുന്ന മമ്മൂട്ടിയെയാണ് ചിത്രങ്ങളിൽ കാണാനാവുക.

Mammootty, Mammootty lockdown photos, Mammootty latest photos, Mammootty new films, മമ്മൂട്ടി, Mammootty latest video, indian express malayalam, IE malayalam

രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ചെലവഴിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് ആരാധകരും സിനിമാലോകവുമെല്ലാം താരത്തെ കണ്ടത്.

അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം സായാഹ്നസവാരിയ്ക്ക് ഇറങ്ങിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കിയിരുന്നു. സിനിമാ നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,നടൻ രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സവാരിയ്ക്ക് ഇടയിൽ കലൂർ സ്റ്റേഡിയത്തിനു മുന്നിൽനിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം.

‘പ്രീസ്റ്റ്’എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയാക്കി 2020 മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു താരം.

അതിനിടയിൽ എത്തിയ ജന്മദിനവും വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിൽ തന്നെയായിരുന്നു ആഘോഷിച്ചത്. കൃഷിയും വായനയും ഫോട്ടോഗ്രാഫി പരീക്ഷണവും വ്യായാമവുമൊക്കെയായി ലോക്ക്ഡൗൺ കാലം ചെലവഴിക്കുന്നതിന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഏതായാലും താരം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുന്നു എന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂക്ക എന്ന് വീട് വിട്ടിറങ്ങുന്നോ അന്ന് ഞങ്ങൾ ബിലാൽ ആരംഭിക്കും എന്ന് മംമ്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ബിലാലിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരത്തിന്റെ ആരാധകരെല്ലാം തന്നെ.

Read more: ‘ബിലാലി’ലെ അബു ജോൺ കുരിശിങ്കൽ ദുൽഖറോ? മംമ്തയുടെ മറുപടി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook