വാർത്തകൾ നന്നേ കുറവുള്ള ഞായറാഴ്‌ച, സിനിമകളെക്കുറിച്ച് പോലും കാര്യമായി ചർച്ച നടക്കാത്ത കോവിഡ് കാലം അതിനിടയിലേക്ക് ഒരു 68 കാരന്റെ വർക്ക്‌ഔട്ട് ചിത്രങ്ങൾ വരുന്നു…പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയിൽ മുഴുവൻ ഒരേയൊരു ചർച്ചാ വിഷയം ‘മമ്മൂട്ടി.’

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളെ ഇങ്ങനെ വിശേഷിപ്പിക്കാം. സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ. ചിത്രങ്ങൾ വെെറലായതിനു പിന്നാലെ നിരവധി ട്രോളുകളും വന്നുതുടങ്ങി.

Also Read: പാര്‍വ്വതി മേനോന്‍, സുമതി റാം; മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ച സംവിധായികമാര്‍

Also Read: മമ്മൂട്ടിയുടെ പുതിയ ചിത്രം നവാഗത സംവിധായിക രതീനയ്ക്കൊപ്പം

യുവാക്കൾക്ക് വെല്ലുവിളിയായ മമ്മൂട്ടിയെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ വിളിച്ചുപറയുന്ന സലിം കുമാറിന്റെ മീം മുതൽ ‘ഈ കുഞ്ഞ് പയ്യനു എത്ര ലെെക്’ എന്നു പോസ്റ്റിട്ടിരിക്കുന്ന രമേഷ് പിഷാരടി വരെ…കാണാം സോഷ്യൽ മീഡിയയിലെ ട്രോളുകൾ

മമ്മൂട്ടിയെ ജനാർദനൻ ആക്കിയവർ വരെയുണ്ട് ട്രോളൻമാരുടെ കൂട്ടത്തിൽ

‘മണിഹെയ്‌സ്റ്റ്’ മലയാളത്തിൽ വരുന്നുണ്ടോ എന്ന് ഒരുകൂട്ടർ, മമ്മൂട്ടിയെ കാണാൻ പ്രൊഫസറിനെ പോലെ ഉണ്ടെന്നാണ് അവരുടെ വാദം

മമ്മൂട്ടി യുവാക്കളെ അപമാനിക്കുന്നു എന്ന് പറയുന്നവരും ഉണ്ട്

മമ്മൂട്ടിയുടെ ഫോൺ ഏതാണെന്നാണ് ചിലരുടെ സംശയം? എന്നാൽ, ഇത്ര പണം ചെലവാക്കി ഫോൺ വാങ്ങിയിട്ട് വളരെ ഔട്ട്‌ഡേറ്റഡ് ആയ കവർ ആണല്ലോ ഇട്ടിരിക്കുന്നതെന്ന് ചിലരുടെ വിമർശനം

ഇൻസ്റ്റഗ്രാം പോസ്റ്റിനു താഴെയുള്ള സെലിബ്രിറ്റികളുടെ കമന്റുകൾക്ക് മമ്മൂട്ടി മറുപടി നൽകാനും മറന്നിട്ടില്ല.

ഇന്ന് വെെകീട്ടോടെയാണ് വീട്ടിൽ വർക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങൾ മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മിനിറ്റുകൾക്കുള്ളിൽ ചിത്രം വെെറലായി.

Read Also: എന്നാലും മമ്മൂട്ടിയുടെ കൈയിലുള്ള ഈ ഫോൺ ഏതാണ്? വില അറിയണോ?

സിനിമ താരങ്ങൾ അടക്കം നിരവധി പേർ ഫോട്ടോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ‘ഇനീപ്പ നമ്മൾ നിൽക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടൻ ഷറഫുദ്ദീന്റെ കമന്റ്. ‘എന്റെ ഇച്ചായാ, ഇത് ചുമ്മാ പൊളിച്ചു’ നടൻ ആൻസൻ പോൾ കമന്റ് ചെയ്തിരിക്കുന്നു. ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരനായാണ് ആൻസൻ അഭിനയിച്ചിരിക്കുന്നത്. ‘ചുള്ളൻ മമ്മൂക്ക’ എന്നാണ് ഉണ്ണി മുകുന്ദൻ വിശേഷിപ്പിച്ചിരിക്കുന്നത്. ടൊവിനോ, രജിഷ വിജയൻ, അനുമോൾ, അനു സിത്താര, സാജിദ് യാഹിയ, അജയ് വാസുദേവ്, ആഷിക് അബു, റിമി ടോമി, ആന്റണി വർഗീസ് തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രത്തിനു താഴെ കമന്റിട്ടിരിക്കുന്നത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook