/indian-express-malayalam/media/media_files/2025/12/10/drishyam-ai-video-2025-12-10-11-46-37.jpg)
എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം
ഇന്ത്യൻ സിനിമയിൽ തന്നെ വലിയ രീതിയിൽ നിരൂപക പ്രശംസ നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ 'ദൃശ്യം'. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളും വലിയ രീതിയിൽ വാണിജ്യവിജയം നേടിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം തന്നെ ചിത്രത്തിനു റീമേക്കുകൾ ഉണ്ടായി. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളികൾ.
ദൃശ്യത്തിനായി ആദ്യം മമ്മൂട്ടിയെയാണ് സംവിധായകൻ പരിഗണിച്ചിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, മോഹൻലാലിനെ അല്ലാതെ മറ്റൊരാളെയും ജോർജുകുട്ടി എന്ന കഥാപാത്രമായി ആരാധകർക്ക് ഇന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. അത്രമാത്രം മികവോടെയാണ് മോഹൻലാൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ
ഇപ്പോഴിതാ, ജോർജുകുട്ടിയായി മമ്മൂട്ടി ദൃശ്യത്തിൽ എത്തുന്ന ഒരു എഐ വീഡിയോ ഓൺലൈനിൽ ശ്രദ്ധനേടുകയാണ്. ജോർജുകുട്ടിയുടെ വേഷം മമ്മൂട്ടിക്ക് നന്നായി ഉണങ്ങുന്നുണ്ടെങ്കിലും ഈ കഥാപാത്രമായി മോഹൻലാലിന്റെ മുഖം മനസിൽ പതിഞ്ഞുപോയെന്നാണ് ആരാധകർ കമന്റ് ബോക്സിൽ അഭിപ്രായപ്പെടുന്നത്.
Also Read: റോളക്സായി പൃഥ്വി, ദില്ലിയായി ദിലീപ്; മലയാളത്തിന്റെ എൽസിയു സൂപ്പർഹിറ്റ്
അതേസമയം, ദൃശ്യത്തിന്റെ മൂന്നാം ഭാഗം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തിടെ പൂർത്തിയായിരുന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ ജീവിതവും, നാലു വർഷങ്ങൾക്ക് ശേഷം അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളുമാണ് ദൃശ്യം 3ന്റെ പ്രധാന പ്രമേയം. ചിത്രത്തെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് അടുത്തിടെ ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പ്രധാനപ്പെട്ട ചില സൂചനകൾ നൽകിയിരുന്നു.
Also Read: കാൻവാസിലെ കവിതയായി മോനിഷ; 'വാക്കുകൾക്കും അതീതം ഈ സൗന്ദര്യമെന്ന്' ആരാധിക; വീഡിയോ
സിനിമയിലെ നായകനായ മോഹൻലാലിനെ ഒരു 'സ്റ്റാർ' ആയി കാണാതെ, ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിനു ശേഷം ഉണ്ടാകുന്ന മാറ്റങ്ങൾക്കാണ് മൂന്നാം ഭാഗം ഊന്നൽ നൽകുന്നത്. "ദൃശ്യം 3-ന്റെ തിരക്കഥ പൂർത്തിയാക്കാൻ അഞ്ച് ഡ്രാഫ്‌റ്റുകളോളം വേണ്ടി വന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ മൂന്നാം ഭാഗവും ഒരു നല്ല സിനിമയാകും എന്നാണ് എന്റെ പ്രതീക്ഷ. ദൃശ്യം 2 പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമ പ്രതീക്ഷിച്ചാൽ പ്രേക്ഷകർ അവർ നിരാശരാകും. ആദ്യ രണ്ടു ഭാഗം പോലെയല്ല, മൂന്നാം ഭാഗം വ്യത്യസ്തമാകും," എന്ന് ജീത്തു ജോസഫ് പറഞ്ഞിരുന്നു.
Read More: 'റീലിൽ എങ്കിലും അവരെ ഒന്നിപ്പിക്കാമായിരുന്നില്ലേ...'; വീണ്ടും കണ്ണ് നനയിച്ച് ഗാഥയും ഉണ്ണികൃഷ്ണനും; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us