മഴവില്‍ മനോരമ ചാനലിന്റെ ‘അമ്മ മഴവില്ല്’ ഷോയ്ക്കുവേണ്ടി മമ്മൂട്ടി നൃത്തപരിശീലനം നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്. അദ്ദേഹത്തെ ഡാന്‍സ് പഠിപ്പിക്കുന്ന കൊറിയോഗ്രാഫര്‍ പറയുന്നുണ്ട് നിങ്ങള്‍ ഒന്നും ചെയ്യേണ്ട തലയാട്ടിയാല്‍ മതിയെന്ന്.

താരസംഘടനയായ അമ്മ മഴവില്‍ മനോരമയ്ക്കു വേണ്ടി തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പരിപാടിയില്‍ മലയാളത്തിലെ നൂറിലേറെ താരങ്ങളാണ് പങ്കെടുക്കുന്നത്. ഷോയുടെ റിഹേഴ്സല്‍ ക്യാംപ് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.

ഈ മാസം ആറിനാണ് പരിപാടി. അമ്മയുടെ നേതൃത്വത്തില്‍ നടത്തുന്ന ആറാമത്തെ മെഗാഷോയാണിത്. നടന്‍ മധുവിന്റെ നേതൃത്വത്തില്‍, പഴയകാലത്തു ചലച്ചിത്ര രംഗത്തു പ്രവര്‍ത്തിച്ചിരുന്ന 15 പേരെ പരിപാടിയുടെ തുടക്കത്തില്‍ ആദരിക്കും.

ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ