മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ ആവുകയാണ് ഇന്ന്. ഈ ദിവസത്തെ പ്രത്യേക ആഘോഷമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ആരാധകര്‍ #48YearsOfMammoottysm എന്ന ഹാഷ്ടാഗ് ക്യാംമ്പൈന്‍ ട്വിറ്റെറില്‍ ആരംഭിച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ അഭിനയജീവിതത്തിലെ ഈ നാഴികക്കല്ലിനെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ട്വിറ്റെര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. #48YearsOfMammoottysm എന്ന ടാഗ് ട്വിറ്റെറില്‍ ട്രെണ്ടിംഗ് ആവുകയാണ് ഇപ്പോള്‍.

 

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്. എം ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാൽ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായില്ല. കെ ജി ജോർജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്.

Read Here: National Film Awards 2019: ‘പേരന്‍പി’ലെ മമ്മൂട്ടി: മലയാളം ഉറ്റുനോക്കുന്ന ദേശീയ പുരസ്‌കാരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook