അഭിനയരംഗത്തും എഴുത്തിലുമെല്ലാം കൈവച്ചതിന് ശേഷം മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി ഇപ്പോള്‍ ഇതാ ടിക് ടോക് രംഗത്തും സജീവമാകുന്നു. ഇന്‍സ്റ്റഗ്രാമിലാണ് ഇബ്രാഹിം കുട്ടി തന്റെ ടിക് ടോക് വീഡിയോകള്‍ പങ്കുവയ്ക്കുന്നത്.

ദിലീപും റോമയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂലൈ 4 എന്ന ചിത്രത്തിലെ ‘ഒരു വാക്കു മിണ്ടാതെ’ എന്ന ഗാനമാണ് അദ്ദേഹം ടിക് ടോക്കില്‍ പാടി അഭിനയിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Filmmatter (@filmmatter) on

സിനിമകളിലും സീരിയലുകളിലും സജീവമായിരുന്ന ഇബ്രാഹിം കുട്ടി എഴുത്തിലും കൈവച്ചിട്ടുണ്ട്. ആദ്യ നോവലായ ‘ദക്ഷിണായനം കഴിഞ്ഞ്’ ഫെബ്രുവരിയിലായിരുന്നു പ്രകാശനം ചെയ്തത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ രഞ്ജി പണിക്കരും സംവിധായകന്‍ സിദ്ദിഖും ചേര്‍ന്ന് പ്രകാശനം ചെയ്തത്.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും ദില്ലിയിലെത്തുകയും ഏതാനും നാളുകള്‍ക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്ത ഒരു ചെറുപ്പക്കാരന്റെ വിവിധങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളാണ് നോവലിന്റെ ഇതിവൃത്തം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ