scorecardresearch

ആപത്തിൽ രക്ഷകനാകും ഭീഷ്-മാൻ, വില്ലൻ ജോക്കർ ഷമ്മി; വീഡിയോ

മമ്മൂട്ടിയുടെ മൈക്കിളപ്പനും ഫഹദിന്റെ ഷമ്മിയും സൂപ്പർ ഹീറോ കഥാപാത്രങ്ങളായി വന്നാൽ എങ്ങനെ ഉണ്ടാകും?

ആപത്തിൽ രക്ഷകനാകും ഭീഷ്-മാൻ, വില്ലൻ ജോക്കർ ഷമ്മി; വീഡിയോ

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വം കേരളത്തിൽ വലിയ തരംഗമാണ് തീർത്തത്. മാർച്ച് മൂന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത് ഒന്നരമാസം കഴിഞ്ഞിട്ടും മമ്മൂട്ടിയുടെ കഥാപാത്രം മൈക്കിളപ്പൻ ഇപ്പോഴും സോഷ്യൽമീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്.

ഇതിനു മുൻപ് മലയാളത്തിൽ ഇങ്ങനെ ആഘോഷിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി. മമ്മൂട്ടിയുടെ മൈക്കിൾ അപ്പനും ഫഹദിന്റെ ഷമ്മിയും സൂപ്പർ ഹീറോ കഥാപാത്രങ്ങളായി വന്നാൽ എങ്ങനെ ഉണ്ടാകും? അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

മൈക്കിളപ്പൻ ഭീഷ്-മാൻ ആയും ഷമ്മി ജോക്കർ ആയിട്ടുമാണ് വീഡിയോയിൽ. സമൂഹത്തിൽ സേതുരാമയ്യർ ആയി ജീവിക്കുകയും ആപത്തിൽ രക്ഷകനായി അവതരിക്കുകയും ചെയ്യുന്ന ആളാണ് ഭീഷ്-മാൻ. അവിടെ വില്ലനായി എത്തുന്നയാളാണ് ജോക്കർ. ഇവർ തമ്മിലുള്ള പോരാട്ടങ്ങൾ ഒക്കെയാണ് ഈ അനിമേഷൻ വീഡിയോയിൽ.

നിദീപ് വർഗീസ് എന്ന അനിമേറ്ററാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഭീഷ്മപർവ്വത്തിൽ മൈക്കിളപ്പനും കുമ്പളങ്ങിയിലെ ഷമ്മിയും ഉപയോഗിച്ച പ്രധാന ഡയലോഗുകൾ ഒക്കെ ഉൾപ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോ ഇതിനോടകം സിനിമാ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: വിജയ്‌യുടെ അറബിക് കുത്തിന് ചുവടുവച്ച് പി.വി.സിന്ധു; വീഡിയോ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Mammootty as bheesh man fahad as joker animation video viral