scorecardresearch

''ഒരു മമ്മൂട്ടി, ഒരുപാട് കഥാപാത്രങ്ങൾ''; വേഷ പകർച്ചയുടെ രാജാവിന് കൈയ്യടിച്ച് ആരാധകർ; വീഡിയോ

മെഗാസ്റ്റാറിന്റെ വിവിധ കഥാപാത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ മിന്നിമറയുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

മെഗാസ്റ്റാറിന്റെ വിവിധ കഥാപാത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ മിന്നിമറയുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mammootty AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

മമ്മൂട്ടി എന്ന നടൻ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക കരുത്തുണ്ട്. കാലമിത്ര കഴിഞ്ഞിട്ടും ആ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകമനസ്സിൽ മായാതെ നിൽക്കുന്നു. ഓരോ ചിത്രങ്ങളിലും വ്യത്യസ്ത ലുക്കുകൾ പരീക്ഷിക്കാൻ മടിയില്ലാത്ത മഹാനടന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Advertisment

മമ്മൂട്ടി തന്റെ പഴയകാലത്തെ ഹിറ്റ് കഥാപാത്രങ്ങൾക്കൊപ്പം ലൊക്കേഷനിൽ വെച്ച് സെൽഫിയെടുക്കുന്ന കാഴ്ചയാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. സേതുരാമയ്യരും, മാണിക്യവും ബിലാലും പഴശ്ശിരാജയുമെല്ലാം ഒരേ ഫ്രെയിമിൽ ഇന്നത്തെ മമ്മൂക്കയ്ക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക.

Also Read: 'മാർക്കോ' ആയി മമ്മൂക്ക; കൊടൂര വില്ലൻ സൈറസിനെ കണ്ട് ഞെട്ടി ആരാധകർ; വീഡിയോ

മെഗാസ്റ്റാറിന്റെ വിവിധ കഥാപാത്രങ്ങൾ സെക്കന്റുകൾക്കുള്ളിൽ മിന്നിമറയുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സാങ്കേതികവിദ്യയാൽ അസാധ്യമായ പലതും സാധ്യമാകുന്ന ഈ കാലത്ത്, മമ്മൂട്ടിയുടെ കരിയറിലെ സുവർണ്ണ നിമിഷങ്ങളെ ഓർത്തെടുക്കാനുള്ള ഒരു അവസരമാണ് വീഡിയോ ഒരുക്കുന്നത്.

Also Read: 'കാണുമ്പോൾ എന്തോ മനസ്സിൽ ഒരു വിങ്ങൽ... കൂടെയൊരു സന്തോഷവും'; വീണ്ടും കണ്ണു നനയിച്ച് ആ 'മോഹൻലാൽ മാജിക്ക്'

നിരവധി ആരാധകരാണ് "media_aiva" എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത വീഡിയോയിൽ കമന്റുമായെത്തുന്നത്. "വേഷ പകർച്ചയുടെ രാജാവ്" എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. "മമ്മൂട്ടി മത്സരിക്കുന്നത് മമ്മൂട്ടിയോട് തന്നെ", "മമ്മുക്ക പോയ വഴികൾ", "പഴകും തോറും വീര്യം കൂടി കൊണ്ടേ ഇരിക്കുന്ന മുതൽ" എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയിൽ നിറയുന്നത്.

Read More: എജ്ജാതി വരികൾ! പെൺപടയുടെ എജ്ജാതി ധൈര്യം! പിള്ളേര് ചുമ്മാ തീ!

Mammootty Viral Video Viral AI Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: