/indian-express-malayalam/media/media_files/uploads/2021/01/Mammootty.jpg)
വാഹനങ്ങൾ, പുത്തൻ ക്യാമറകൾ, ഫോണുകൾ, ടെക്നോളജി എന്നിവയോടെല്ലാം ഏറെ ക്രേസുള്ള ഒരാളാണ് മമ്മൂട്ടി. ഏറ്റവും പുതിയ ടെക്നോളജി അത് ഫോണിന്റെ കാര്യത്തിലോ ഗാഡ്ജറ്റിന്റെ കാര്യത്തിലോ ആവട്ടെ ആദ്യം സ്വന്തമാക്കാൻ ശ്രമിക്കുന്ന ഒരാൾ കൂടിയാണ് അദ്ദേഹം.
"മമ്മൂക്ക കഠിനാധ്വാനിയാണ്. അത് അടിസ്ഥാനപരമായി ഒരാളുടെ സ്വഭാവ വിശേഷമാണ്. വളരെ പോസിറ്റീവായി എനിക്കു തോന്നിയൊരു കാര്യം എല്ലാ നല്ല കാര്യങ്ങളും വേണമെന്നു മമ്മൂക്ക​ ആഗ്രഹിക്കുകയും അത് സ്വന്തമാക്കുകയും ചെയ്യുന്നു എന്നതാണ്. നല്ല കംപ്യൂട്ടർ, നല്ല ടിവി, നല്ല ക്യാമറ, നല്ല ഫോൺ, നല്ല കാർ ഇതെല്ലാം ആദ്യം തനിക്കു കിട്ടണമെന്ന് മമ്മൂട്ടി മോഹിക്കുന്നു. ഒരു കുട്ടിയുടെ വാശിയാണിത്. എല്ലാ നല്ലതിനും വേണ്ടിയുള്ളൊരു ശ്രമമല്ലേ ഓരോരുത്തർക്കും വേണ്ടത്," എന്നാണ് ഒരിക്കൽ മമ്മൂട്ടിയെക്കുറിച്ച് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രങ്ങളിൽ മമ്മൂട്ടി ധരിച്ച വാച്ചിനെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ജർമൻ കമ്പനിയായ 'അലാങ്കെ എൻ സൂന' (A. Lange & Söhne)യുടെ വാച്ചാണ് ചിത്രത്തിൽ മമ്മൂട്ടി അണിഞ്ഞിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തൽ. 50 ലക്ഷം രൂപയാണ് ഈ വാച്ചിന് വിലയെന്നും ആരാധകർ പറയുന്നു. എന്തായാലും മമ്മൂട്ടിയുടെ വാച്ചിന് പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചകൾ.
മമ്മൂട്ടിയുടെ വാച്ച് വാർത്തകളിൽ താരമായതോടെ ഈ ജർമൻ ബ്രാൻഡ് എങ്ങനെയാണ് ഉച്ചരിക്കുക എന്ന് ഗൂഗിൾ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല, അൽപ്പം ശ്രമകരമാണ് ഈ ബ്രാൻഡ് നെയിം ഉച്ചരിക്കൽ. അലാങ്കെ എൻ സൂന, ആ ലാങ് ഉന്റ് സൂഹന്, എലങ്കയ് ആൻഡ് സൂഹ്ന, ആ ലാങ് ഉന്റ് സൊഹ്നെ എന്നിങ്ങനെ പല രീതിയിലാണ് ആളുകൾ ഈ ബ്രാൻഡ് ഉച്ചരിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2021/01/Mammootty-watch.jpg)
Read more:ഈ മനുഷ്യന്റെയൊരു കാര്യമേ! പുറത്തിറങ്ങിയാൽ വാർത്തയാ
സിനിമയിൽ എത്തിയതിനു ശേഷം ഷൂട്ടിങ്ങിൽ നിന്നും പൊതുപരിപാടികളിൽ നിന്നുമെല്ലാം മമ്മൂട്ടി ഇത്രനാൾ വിട്ടു നിന്ന മറ്റൊരുകാലം ഉണ്ടായിട്ടില്ല. തനിക്കിഷ്ടപ്പെട്ട ഫോട്ടോഗ്രാഫിയിൽ മുഴുകിയും ഫിറ്റ്‌നസ്സിനായി സമയം മാറ്റിവെച്ചുമെല്ലാം തന്റേതായൊരു ലോകത്ത് മുഴുകുന്ന താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ, മമ്മൂട്ടിയുടെ പുറത്തു വരുന്ന ഓരോ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്.
/indian-express-malayalam/media/media_files/uploads/2021/01/mammootty-4.jpg)
/indian-express-malayalam/media/media_files/uploads/2021/01/mammootty-3.jpg)
/indian-express-malayalam/media/media_files/uploads/2021/01/mammootty-2.jpg)
/indian-express-malayalam/media/media_files/uploads/2021/01/mammootty.jpg)
രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ കഴിഞ്ഞ ഒൻപത് മാസക്കാലം വീടിന് അകത്ത് തന്നെ ചെലവഴിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ് ആരാധകരും സിനിമാലോകവുമെല്ലാം താരത്തെ കണ്ടത്.
അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം സായാഹ്നസവാരിയ്ക്ക് ഇറങ്ങിയ മെഗാസ്റ്റാറിന്റെ ചിത്രങ്ങളും ആരാധകർ ആഘോഷമാക്കിയിരുന്നു. സിനിമാ നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ,നടൻ രമേഷ് പിഷാരടി എന്നിവരും മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സവാരിയ്ക്ക് ഇടയിൽ കലൂർ സ്റ്റേഡിയത്തിന് മുന്നിൽ നിന്ന് ചൂടു കട്ടൻ ചായയും ആസ്വദിച്ച ശേഷമായിരുന്നു താരത്തിന്റെ മടക്കം.
'പ്രീസ്റ്റ്'എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂര്‍ത്തിയാക്കി 2020 മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. കോവിഡ് വ്യാപനവും ലോക്ക്ഡൗൺ നിയന്ത്രണങ്ങളും വന്നതോടെ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വീടിനുള്ളിൽ തന്നെ ചെലവഴിക്കുകയായിരുന്നു താരം.
അതിനിടയിൽ എത്തിയ ജന്മദിനവും വീട്ടുകാർക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പം വീട്ടിൽ തന്നെയായിരുന്നു ആഘോഷിച്ചത്. കൃഷിയും വായനയും ഫോട്ടോഗ്രാഫി പരീക്ഷണവും വ്യായാമവുമൊക്കെയായി ലോക്ക്ഡൗൺ കാലം ചെലവഴിക്കുന്നതിന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
ഏതായാലും താരം വീണ്ടും അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുന്നു എന്ന പ്രതീക്ഷയിലാണ് ആരാധകർ. മമ്മൂക്ക എന്ന് വീട് വിട്ടിറങ്ങുന്നോ അന്ന് ഞങ്ങൾ ബിലാൽ ആരംഭിക്കും എന്ന് മംമ്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, ബിലാലിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ താരത്തിന്റെ ആരാധകരെല്ലാം തന്നെ.
Read more: ‘ബിലാലി’ലെ അബു ജോൺ കുരിശിങ്കൽ ദുൽഖറോ? മംമ്തയുടെ മറുപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us