പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മംമ്ത ബാനർജിക്ക് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയയിലെ പുതിയ സംസാര വിഷയം. പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മംമ്തയ്ക്ക് അക്കിടി പറ്റിയത്.

സ്റ്റേജിൽ പ്രസംഗിക്കാൻ തയ്യാറായി നിൽക്കുകയാണ് മംമ്ത. ഇതിനിടയിലാണ് അടുത്തുനിന്ന സഹായിയുടെ അടുത്തേക്ക് പോയത്. അയാൾ നീട്ടി നൽകിയ ടോർച്ച് കൈയ്യിൽ വാങ്ങിയ മംമ്ത മൈക്കാണെന്ന് കരുതി സംസാരിച്ചു തുടങ്ങി. ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ അത് മൈക്കല്ല ടോർച്ചാണെന്ന് മംമ്തയോട് പറഞ്ഞു. അപ്പോഴാണ് അവർക്ക് തനിക്ക് പറ്റിയ അബദ്ധം മനസ്സിലായത്.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ട്വിറ്ററിൽ ലഭിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ