scorecardresearch

മേക്കപ്പിനൊന്നും ഒരു പരിധിയുമില്ലാത്ത കാലം; അറിയാം, ആളെ ഗ്ലാമറാക്കുന്ന ഫോട്ടോലാബിനെക്കുറിച്ച്

സോഷ്യൽ മീഡിയയിൽ ജ്വരം പോലെ പടരുകയാണ് ഫോട്ടോ ലാബ്. പുത്തൻ ട്രെൻഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

സോഷ്യൽ മീഡിയയിൽ ജ്വരം പോലെ പടരുകയാണ് ഫോട്ടോ ലാബ്. പുത്തൻ ട്രെൻഡിനെ കുറിച്ച് അറിയേണ്ടതെല്ലാം

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Photo Lab | Photo Lab Trending | Make Photo Lab Pics | How to use the Photo Lab

മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും ഫോട്ടോ ലാബ് ചിത്രങ്ങൾ

How to use the Photo Lab: ഈ ഡിജിറ്റൽ കാലഘട്ടത്തിൽ കാലത്ത് ഫോട്ടോ എഡിറ്റിംഗ് ആപ്പുകൾക്കു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ (എഐ) വരവോടു കൂടി ഫോട്ടോ എഡിറ്റിംഗ് ആപ്പുകളിലും വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. റീഫെയ്സ്, എ ഐ ആപ്പായ ലെൻസ എന്നിവയൊക്കെ സമീപകാലത്ത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

Advertisment

സോഷ്യൽ മീഡിയയിൽ ജ്വരം പോലെ പടരുന്ന ഒന്നാണ് ഫോട്ടോ ലാബ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോട്ടോ ലാബ് പരീക്ഷണങ്ങൾ കൊണ്ട് നിറയുകയാണ് മലയാളികളുടെ സൈബറിടം. ഒന്നു ഫോട്ടോ ലാബിൽ കയറിയിറങ്ങുമ്പോഴേക്കും അതീവ സുന്ദരന്മാരും സുന്ദരികളുമായി മാറുന്ന കാഴ്ചകളുടെ ആഘോഷമാണ് എങ്ങും.

ഈ ആഘോഷങ്ങൾ കണ്ട് എന്താണ് ഫോട്ടോ ലാബ്? ഇതെവിടെ നിന്നു കിട്ടും? എങ്ങനെയാണ് ഫോട്ടോ ലാബ് ചിത്രങ്ങൾ നിർമ്മിക്കുക എന്നൊക്കെ പരതുന്നവരും ഏറെയാണ്. ഫോട്ടോ ലാബ് ചിത്രങ്ങൾ ഉണ്ടാക്കി നോക്കാൻ നിങ്ങൾക്കും ആഗ്രഹമുണ്ടോ? എങ്കിൽ ഈ ലേഖനം നിങ്ങളെ സഹായിക്കും.

publive-image
മമ്മൂട്ടിയും മോഹൻലാലും | Photo: Photo Lab

എന്താണ് ഫോട്ടോ ലാബ്?

Advertisment

ഡിജിറ്റൽ ഫോട്ടോഗ്രാഫുകൾ വിഷ്വലി മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫൊട്ടോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറാണ് ഫോട്ടോ ലാബ്. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും റീടച്ച് നൽകാനും സാധിക്കും. പല തരത്തിലുള്ള ഫിൽട്ടറുകൾ, ഫേസ് ഇഫക്‌റ്റുകൾ, ആർട്ട് ഫ്രെയിമുകൾ എന്നിവയെല്ലാം ഫോട്ടോ ലാബിൽ അടങ്ങിയിട്ടുണ്ട്. ഫോട്ടോ ലാബിലെ നിർദ്ദിഷ്ട ടെംബ്ലേറ്റുകളിലേക്ക് നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ഉപയോക്താവ് ചെയ്യേണ്ടത്. ആളുകളുടെ സെൽഫികളും ചിത്രങ്ങളും ക്രിയേറ്റീവായ രീതിയിൽ വളരെ എളുപ്പത്തിൽ ഫോട്ടോ ലാബ് പുനരാവിഷ്കരിക്കുന്നു.

publive-image
നയൻതാരയും മഞ്ജു വാര്യരും | Photo: Photo Lab

ഫോട്ടോ ലാബ് എവിടെ നിന്നും ലഭിക്കും?

ആപ്പ് സ്റ്റോറിൽ നിന്നും ഫോട്ടോ ലാബ് ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാനാവും. ആപ്പിൾ സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവിടങ്ങളിൽ ഫോട്ടോ ലാബ് ലഭ്യമാണ്.

എങ്ങനെയാണ് ഫോട്ടോ ലാബ് ഡൗൺലോഡ് ചെയ്യുക എന്നു നോക്കാം.

  • ഗൂഗിൾ പ്ലേ സ്റ്റോറിലോ/ ആപ്പിൾ സ്റ്റോറിലോ Photo Lab Picture Editor & Art എന്നു സെർച്ച് ചെയ്യുക. ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഫോണിലെ ചിത്രങ്ങൾ access ചെയ്യാനുള്ള പെർമിഷൻ ആപ്പ് ചോദിക്കും. Allow ചെയ്യുക.
  • അതിനുശേഷം, ഫോട്ടോ ലാബിൽ നൽകിയിരിക്കുന്ന ടെംപ്ലേറ്റുകൾ നിങ്ങളുടെ ഇഷ്ടപ്രകാരം തിരഞ്ഞെടുക്കുക. നിങ്ങളുടെ ചിത്രങ്ങൾ നൽകി റിസൽറ്റിനായി കാത്തിരിക്കുക. സെക്കന്റുകൾ കൊണ്ട് Photo Lab ചിത്രങ്ങൾ ജനറേറ്റ് ചെയ്തു ലഭിക്കും.
Apps Social Media Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: