ഇന്ത്യൻ സംഗീത ലോകത്തെ വിസ്മയം എന്നതിൽ കുറഞ്ഞൊരു വാക്ക് എസ്പി ബാലസുബ്രഹ്മണ്യത്തെ വിശേഷിപ്പിക്കാൻ ഇല്ല. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ സാധിക്കുന്നത് പോലും ഒരു ഭാഗ്യമായി കാണുമ്പോൾ ആ സംഗീത വിസ്മയത്തോടൊപ്പം ഒന്നിച്ച് ഒരു വേദിയിൽ പാടാൻ അവസരം കിട്ടിയാലോ! ആരായാലും പതറിപ്പോകും. ഗായിക മനീഷ കെ.എസിനും സംഭവിച്ചത് അതു തന്നെയാണ്.

Read More: അമ്മ പുലിയാണെങ്കിൽ മകൾ പുപ്പുലി; ‘ജാതിക്കാ തോട്ടം’ പാടി സിതാരയുടെ സായു

തൃശ്ശൂർ ചേതനയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയ എസ് പി ബാലസുബ്രഹ്മണ്യത്തോടൊപ്പമാണ് മനീഷ വേദിയിൽ പാടിയത്. 1995ൽ പുറത്തിറങ്ങിയ കർണാ എന്ന ചിത്രത്തിലെ എസ്പിബിയും എസ്.ജാനകിയും ആലപിച്ച ‘മലരേ മൗനമാ… മൗനമേ വേദമാ’ എന്ന അനശ്വര ഗാനമാണ് മനീഷ അദ്ദേഹത്തോടൊപ്പം വേദിയിൽ പാടിയത്.

മനീഷ പാടിക്കൊണ്ടിരിക്കുമ്പോൾ തന്നെ പലപ്പോഴും വികാര ഭരിതയാകുന്നുണ്ടായിരുന്നു. പക്ഷെ അതി ഗംഭീരമായി തന്നെ പാടി അവസാനിപ്പിക്കാൻ അവർക്കായി. മനീഷയുടെ പാട്ട് ഏറെ ഇഷ്ടപ്പെട്ട എസ്പിബി അവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു. ഇതിനിടയിൽ സന്തോഷം സഹിക്കാനാകാതെ കരഞ്ഞു പോയ മനീഷയുടെ കണ്ണുകൾ എസ്പിബി തന്നെ തുടച്ചു കൊടുക്കുന്ന ചിത്രം തിങ്കളാഴ്ചത്തെ മലയാള മനോരമ ദിനപത്രത്തിന്റെ ആദ്യ പേജിൽ ഇടം പിടിച്ചിരുന്നു.

ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെടുകയും, മനീഷയ്ക്ക് ഏറെ അഭിനന്ദനങ്ങളും ആശംസകളും ലഭിക്കുകയും ചെയ്തു. ഒപ്പം ഇരുവരും പാടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook