scorecardresearch
Latest News

ദ വോയിസ് ഓസ്ട്രേലിയ ഷോയിൽ മിന്നും താരമായി മാറിയ കോഴിക്കോടുകാരി

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥി കൂടിയാണ് പന്ത്രണ്ടുകാരിയായ ജാനകി

The Voice Australia, The Voice Australia reality show, Janaki Easwar, Janaki Easwar The Voice Australia, Janaki Easwar songs

പന്ത്രണ്ടാമത്തെ വയസ്സിൽ ‘ദ വോയ്‌സ്‌ ഓസ്‌ട്രേലിയ’ എന്ന റിയാലിറ്റി ഷോയിലൂടെ മിന്നും താരമായി മാറിയിരിക്കുകയാണ് ജാനകി ഈശ്വർ എന്ന മലയാളി പെൺകുട്ടി. ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയെന്ന വിശേഷണവും ജാനകിക്ക് സ്വന്തം.

ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് കക്കോടി സ്വദേശിയായ അനൂപ് ദിവാകരന്റെയും ദിവ്യയുടെയും മകളായ ജാനകി ജനിച്ചതും വളർന്നതും മെൽബണിലാണ്. വെസ്റ്റേൺ ക്ലാസിക്കിനൊപ്പം കർണാടക സംഗീതം, ഗിറ്റാർ, വയലിൻ തുടങ്ങിയവയിലും ഈ കൊച്ചുമിടുക്കി തന്റെ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. ആറു വയസ്സു മുതൽ കർണാടക സംഗീതം അഭ്യസിച്ചുവരികയാണ് ജാനകി. ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ജാനകിയുടെ പാട്ടുകൾ കേൾക്കാം.

വോയിസ് ഓസ്ട്രേലിയ ഷോയുടെ ഓഡീഷനില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ ലൗവ്‌ലി എന്ന ഗാനം പാടുന്ന ജാനകിയുടെ വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വേദിയിൽ കേരള കസവുടുത്താണ് ജാനകിയെത്തിയത്. ട്രെഡീഷണൽ ലുക്കു കൊണ്ടുവരികയെന്നത് അമ്മയുടെ ആശയമായിരുന്നുവെന്ന് ജാനകി പറയുന്നു.

“അവിശ്വസനീയമായിരുന്നു ഷോയിലേക്ക് എൻട്രി കിട്ടിയത്. ഒന്നു ട്രൈ ചെയ്തു നോക്കിയതാണ്. കിട്ടിയപ്പോൾ വിശ്വസിക്കാനായില്ല. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്, ബില്ലി എല്ലിഷിന്റെ ലൗവ്‌ലി, ഒരുപാട് ഇമോഷൻസുള്ള, ഇംപ്രവൈസ് ചെയ്യാവുന്ന പാട്ടായതിനാലാണ് അതുതന്നെ തിരഞ്ഞെടുത്തത്,” ജാനകി പറഞ്ഞു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Malayali girl janaki easwar amazed the judges of the voice australia reality show

Best of Express