ഡിജിറ്റൽ രംഗത്തെ വമ്പന്മാരായ ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 11 രാജ്യാന്തര വിപണിയിൽ വിൽപ്പന തുടരുകയാണ്. മികച്ച പ്രതികരണമാണ് ഫോണിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി മലയാളികളും ഇതിനോടകം ഫോൺ സ്വന്തമാക്കി കഴിഞ്ഞു. തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ കഴിഞ്ഞ ദിവസമാണ് ഫോണിന്റെ ലോഞ്ച് നടന്നത്. എന്നാൽ ലോഞ്ച് ഫോണിനേക്കാൾ ഏറെ ശ്രദ്ധ നേടിയത് മറ്റൊരു കാരണത്തലാണ്. മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന ആദ്യ വിൽപ്പനയിലൂടെ ഫോൺ സ്വന്തമാക്കിയവർ ഫോൺ വാങ്ങാനായി പണം കൊണ്ടുവന്നത് പിക്കപ്പ് വാനിലാണ്.

സാധാരണ ഗതിയിൽ ഐഫോണിന് ചാക്ക് കണക്കിന് പണം കൊടുക്കണമെന്ന് പറയാറുണ്ടെങ്കിലും ഇതാദ്യമായാകും ഒരാൾ ചാക്ക് കണക്കിന് പണവുമായി വന്ന് ഐഫോൺ സ്വന്തമാക്കുന്നത്. ഒരു ലക്ഷം ഒരു രൂപ നാണയങ്ങളുമായി എത്തിയാണ് പ്രമുഖ യൂട്യൂബ് വ്ലോഗറായ കാർത്തിക് സൂര്യയും സുഹൃത്തുക്കളും ഐഫോൺ സ്വന്തമാക്കിയത്. ഐഫോൺ 11 പ്രോ മാക്സ് ഇത്തരത്തിൽ സ്വന്തമാക്കാൻ ദിവസങ്ങൾ നീണ്ട കാത്തിരിപ്പാണ് വേണ്ടിവന്നത്.

മാൾ ഓഫ് ട്രാവൻകൂറിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് നാല് അർബനാകളിലായാണ് ഒരു ലക്ഷം ഒരു രൂപ തുട്ടുകൾ എത്തിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചിൽ നിന്ന് 1 ലക്ഷം 1 രൂപ തുട്ടുകൾ സംഘടിപ്പിക്കുന്നതിന്റെ വിഡിയോയും കാർത്തിക് സൂര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വീഡിയോയും മികച്ച പ്രതികരണമാണ് യൂട്യൂബിൽ നേടികൊണ്ടിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook