‘ഞമ്മക്ക് പൈസയൊന്നും വേണ്ട, ഒരു നന്ദിയെങ്കിലും…’

കോഴിക്കോട് സ്വദേശി ജാഫറാണ് കഥയിലെ താരം. എന്നത്തേയും പോലെ ബനിയാസ് സ്ക്വയറിലെ ബന്ധുവിന്റെ കടയിൽ നിൽക്കുകയായിരുന്നു ജാഫർ

Dubai, ദുബായ്, Malayali youth caught thief, Thief, iemalayalam, ഐഇ മലയാളം

ദുബായിൽ പണം തട്ടിപ്പറിച്ച് ഓടിയ ആളെ കാലുവച്ച് വീഴ്ത്തിയ മലയാളി യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. കള്ളൻ തട്ടിപ്പറിച്ചോടിയപ്പോൾ നഷ്ടപ്പെടുമെന്ന് കരുതിയ നാല് ലക്ഷം രൂപയാണ് ഈ യുവാവ് തന്റെ മനഃസാന്നിധ്യം കൊണ്ട് ഉടമസ്ഥന് തിരിച്ച് നൽകിയിരിക്കുന്നത്. എന്നാൽ​ പണം തിരിച്ച് കിട്ടിയ ഉടമസ്ഥൻ ഒരു ചിരിയോ നന്ദി വാക്കോ പോലും പറയാതെ പോയതിന്റെ നിരാശ അദ്ദേഹത്തിനുണ്ട്.

കോഴിക്കോട് സ്വദേശി ജാഫറാണ് കഥയിലെ താരം. എന്നത്തേയും പോലെ ബനിയാസ് സ്ക്വയറിലെ ബന്ധുവിന്റെ കടയിൽ നിൽക്കുകയായിരുന്നു ജാഫർ. പെട്ടെന്നാണ് പുറത്ത് നിന്ന് ആളുകൾ കള്ളൻ കള്ളൻ എന്ന് അലറി വിളിക്കുന്നത് ജാഫർ കേട്ടത്. കടയുടെ പുറത്തേക്കിറങ്ങിയപ്പോൾ ആരിൽ നിന്നോ തട്ടിപ്പറിച്ച പൊതിയുമായി ഒരാൾ അതിവേഗത്തിൽ ഓടിവരുന്നത് ജാഫർ കണ്ടു. കടന്നു പിടിക്കാൻ ശ്രമിച്ചാൽ തനിക്ക് അപകടം പറ്റിയേക്കാമെന്ന് സംശയിച്ച ജാഫർ കാല് വച്ച് കള്ളനെ വീഴ്ത്തുകയാണ് ചെയ്തത്. കള്ളൻ വീണതോടെ ചുറ്റുമുള്ള ആളുകൾ ഓടിക്കൂടി ഇയാളെ പിടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ​ പുറത്തുവന്നതോടെ ജാഫറിന് അഭിനന്ദന പ്രവാഹമാണ്.

എന്നാൽ പൈസ തിരിച്ചു നൽകിയപ്പോൾ ഉടമസ്ഥൻ ഒരു നന്ദി വാക്ക് പറയുകയോ ഒരു പുഞ്ചിരി സമ്മാനിക്കുകയോ പോലും ചെയ്തില്ലെന്നും തന്റെ പൈസ തിരിച്ചു കിട്ടിയതോടെ അദ്ദേഹം ഒന്നും പറയാതെ പോകുകയാണുണ്ടായതെന്നും ജാഫർ പറയുന്നു. അതിൽ ജാഫറിന് വിഷമമുണ്ട്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Malayalee youth catches thief in dubai

Next Story
ഏറ്റവും ഇഷ്ടപ്പെടാത്ത കമന്റ്; ജാനകിയും നവീനും പറയുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com