കേരളത്തെ കലാപഭൂമിയായി ചിത്രീകരിക്കാരിക്കാൻ വിയർപ്പൊഴുക്കിയ അർണബ് ഗോസ്വാമിയെ വേട്ടയാടി മലയാളികൾ. റിപ്പബ്ലിക്ക് ചാനലിന്റെ റേറ്റിങ്ങ് കുത്തനെ താഴ്ന്ന് 1.6 എന്ന നിലയിൽ എത്തി. വ്യാജ അക്കൗണ്ടുകളിൽ നിന്നും നടത്തിയ റേറ്റിങ്ങ് ഫെയിസ്ബുക്ക് കണ്ട് പിടിച്ചതോടെയാണ് അർണബ് ഗോസ്വാമിയുടെ ചാനലിന്റെ റേറ്റിങ്ങ് നാണക്കേടിന്റെ പടുകുഴിയിൽ വീണത്. രാഷ്ട്രീയഭേതമന്യേ മലയാളികൾ റിപ്പബ്ലിക്ക് ചാനലിനുള്ള പൊങ്കാല തുടരുകയാണ്.

1,65000 പേരാണ് ചാനലിന് 1 സ്റ്റാർ നൽകിയത്, ഇതിൽ ഏറെയും മല്ലൂസാണ്. എന്നാൽ 5 സ്റ്റാർ നൽകിയവരുടെ എണ്ണം 28000 മാത്രമാണ്. റേറ്റിങ്ങ് കുത്തനെ താഴുന്നതിനിടെ റേറ്റിങ്ങ് ഓപ്പ്ഷൻ ചാനൽ പിൻവലിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഈ ഓപ്ഷൻ തിരിച്ച് എത്തിയതോടെ മലായാളികൾ ഒറ്റക്കെട്ടായി അർണബിനിട്ട് പണികൊടുത്തു. ഇത് ചാനലിന്റെ വരുമാനത്തെ പ്രതീകൂലമായി ബാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്.

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തെ ദേശീയതലത്തില്‍ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് മലയാളികളെ ചൊടിപ്പിച്ചത്. ഫെയ്സ്ബുക്കില്‍ വളരെ കുറഞ്ഞ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ ആദ്യം തിരിച്ചടിച്ചത്. നേരത്തേ ഓടിക്കൊണ്ടിരിക്കുന്ന കാറിനെ മുന്നോട്ടു പോവാന്‍ അനുവദിക്കാത്ത തെരുവ് പട്ടികളോട് റിപ്പബ്ലിക്ക് ചാനല്‍ ടീമിനെ ശശി തരൂര്‍ ഉപമിച്ചിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുന്‍പ് ‘തരൂരിന്റെ മിണ്ടാതിരിക്കാനുള്ള അവകാശത്തെ നിങ്ങള്‍ ബഹുമാനിക്കണം.’ എന്ന് തരൂര്‍ ചാനലിനെതിരെ നല്‍കിയ മാനനഷ്ടകേസിന്റെ വാദത്തിനിടെ ജഡ്ജി ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞിരുന്നു.
അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. റേറ്റിംഗിനൊപ്പം ചാനലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും ഫെയ്സ്ബുക്ക് പേജിലും പ്ലേ സ്റ്റോറിലും കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ