വീട്ടിൽ പട്ടിയെയും പൂച്ചയേയും വളർത്താറുണ്ട്. കോഴിയും താറാവും തത്തയുമെല്ലാം വീടുകളിൽ കാണാറുള്ളവയാണ്. എന്നാൽ സ്വന്തം വീട്ടിൽ സിംഹത്തെ വളർത്തുന്നത് കണ്ടിട്ടുണ്ടോ? ദുബായ് പോലുള്ള ഇടങ്ങളിൽ ഇത് സാധാരണമാണ്. ഇത്തരത്തിൽ വീട്ടിൽ സിംഹത്തെ വളർത്തുന്ന ഒരു പ്രവാസി മലയാളിയെ കുറിച്ചറിയാം.

നിരവധി അറബികൾ തങ്ങളുടെ വീടുകളിലും ഫാമുകളിലും വന്യജീവികളെ വളർത്താറുണ്ട്. എന്നാൽ അവയെ പുറം ലോകം കാണറാറില്ല. ജുനൈദ്, അനസ് എന്നീ പാലക്കാട്ടുകാരാണ് ദുബായിലെ തങ്ങളുടെ താമസസ്ഥലത്ത് സിംഹത്തെ വളർത്തുന്നത്. നൈല എന്നാണ് സിംഹത്തിന് പേരിട്ടിരിക്കുന്നത്.

മല്ലു ട്രാവലർ എന്ന പേരിലറിയപ്പെടുന്ന വ്ലോഗർ ഷാക്കിറാണ് ഈ കഥ പുറം ലോകത്തെ അറിയിച്ചിരിക്കുന്നത്. ഷാക്കിറും സുഹൃത്തുക്കളും ചേർന്ന് സിംഹത്തോടൊപ്പം കളിക്കുന്നതും, സിംഹത്തിന് ഭക്ഷണം നൽകുന്നതുമെല്ലാം വീഡിയോയിൽ കാണാം.

ഇടയ്ക്ക് ദേഷ്യം വരുന്ന സിംഹം കടിക്കാനും ഓടാനും ശ്രമിക്കുന്നുണ്ട്. ഒരു ദിവസം മൂന്നു കോഴിയുടെ വരെ ഇറച്ചിയാണ് നൈലയുടെ ഭക്ഷണം. സിംഹമാണെങ്കിലും ഒരു പൂച്ചക്കുട്ടിയെ പോലെയാണ് നൈല എന്ന വീഡിയോ കണ്ടാൽ മനസിലാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook