scorecardresearch

'ഷാജി പാപ്പാനെവരെ പഴത്തൊലി ഇട്ടു വീഴ്ത്തിയ ആളാ... പിന്നയല്ലേ ബേസിൽ'; വീഡിയോ

അജൂ വർഗീസ് അടക്കം നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്

അജൂ വർഗീസ് അടക്കം നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Aju Varghese basil Joseph

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

നിർമ്മിത ബുദ്ധിയുടെ (എഐ) മായാജാലം സോഷ്യൽ മീഡിയയിൽ ദിനംപ്രതി ഓരോ പുതിയ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളെ ഹോളിവുഡ് സൂപ്പർഹീറോകളായി അവതരിപ്പിക്കുന്ന നിരവധി എഐ വീഡിയോകൾ ഇന്റർനെറ്റിൽ കൈയ്യടി നേടിയിരുന്നു.

Advertisment

ഇപ്പോഴിതാ, മലയാളത്തിന്റെ സൂപ്പർ ഹീറോകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായൊരു എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഭീമാകാരനായ വില്ലനെ നേരിടാൻ സൂപ്പർഹീറോകളെ വിളിക്കുന്നതും ഒടുക്കം വില്ലനെ കീഴടക്കാൻ ജമ്പനും തുമ്പനും എത്തുന്നതാണ് വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നത്.

Also Read: 10 രാജ്യങ്ങൾ, 10 ലുക്കുകൾ; ഏതാണ് കിടു? ലാലേട്ടന്റെ ഈ പരകായ പ്രവേശം കണ്ടോ?

Advertisment

വില്ലൻ വേഷത്തിൽ ബേസിൽ ജോസഫിനെയും ജമ്പനായി അജൂ വർഗീസിനെയുമാണ് വീഡിയോയിൽ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നത്. ഫുട്ബോൾ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി, ഹോളിവുഡ് താരം ടോം ക്രൂസ് എന്നിവരും വീഡിയോയിൽ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട്.

Also Read: ഭീമനായി മോഹൻലാലും ഭീഷ്മരായി മമ്മൂട്ടിയും വന്നിട്ടും സീൻ തൂക്കി ശകുനി; ഞെട്ടിച്ച് മലയാളത്തിന്റെ 'മഹാഭാരതം'

"ihafix" എന്ന അക്കൗണ്ടാണ് രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പക്കുവച്ചിരിക്കുന്നത്. അജൂ വർഗീസ് അടക്കം നിരവധി ആളുകളാണ് പോസ്റ്റിൽ കമന്റുമായെത്തുന്നത്. 'ഷാജിപാപ്പാനെ വരെ പഴത്തൊലി ഇട്ടു വീഴ്ത്തിയ ആളാ അജു അണ്ണൻ, അപ്പോഴാ ബേസിൽ', 'മെസിക്ക് സ്പോർട്ട്സ് ക്വാട്ടയിലൂടെ കിട്ടയ ജോലിയാകും', 'ലെ ഷാജി പാപ്പൻ : ഇതെന്നതാ തെങ്ങ് നടന്നു വരുന്നോ,' എന്നിങ്ങനെ നിരവധി കമന്റുകളും വീഡിയോയ്ക്കു ലഭിക്കുന്നുണ്ട്.

Read More: പാംപേഴ്സും സിറിലാക്കും റെഡി; പക്ഷെ പ്ലാൻ പൊളിഞ്ഞു! വൈറലായി കുരുന്നുകളുടെ ട്രിപ്പ് പ്ലാനിംഗ്

AI Video Aju Varghese Basil Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: