Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

മലയാള പിന്നണി ഗാനരംഗം മറന്ന മനോഹരൻ

ഇങ്ങനെയാണോ ഒരു ഗായകൻ അയാളുടെ ജീവിതസായാഹ്നം ജീവിച്ചു തീർക്കേണ്ടത്? അപ്പോഴും അദ്ദേഹം ജാനകിയമ്മയെക്കാപ്പം പാടിയ ആ പഴയ ഹിറ്റ് ഗാനം മൊബൈൽ ഫോണിന്റെ സ്പീക്കറിലൂടെ ചിലമ്പിച്ച് കേൾക്കുന്നുണ്ടായിരുന്നു .ആ വരികൾ ഇങ്ങനെയായിരുന്നു… പണ്ട് പണ്ടൊരു നാട്ടിൽ ഗാനഗന്ധർവ്വനുണ്ടായിരുന്നു…

malayalam singer manoharan songs, pk manoharan malayalam playback singer, malayalam playback singer, chirayinkeezh manoharan, ചിറയിൻകീഴ് മനോഹരൻ, മനോഹരന്‍, old malayalam songs, nostalgic songs malayalam

കലാകേരളം മറന്ന ഒരു കലാകാരനെക്കുറിച്ചാണ് ഇന്നലെയും ഇന്നുമായി കേരളത്തിന്റെ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തത് – തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ മനോഹരൻ എന്ന ഗായകനെക്കുറിച്ച്. ചര്‍ച്ച ആധാരമായത് മലയാളം ടെലിവിഷന്‍/സിനിമാ രംഗത്ത് സൗണ്ട് എഞ്ചിനീയര്‍ ആയി പ്രവര്‍ത്തിക്കുന്ന അജി കുമാരപുരത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പും.

‘പണ്ട് പണ്ടൊരു നാട്ടില്‍ ദേവ നര്‍ത്തകിയുണ്ടായിരുന്നു… പണ്ട് പണ്ടൊരു നാട്ടില്‍ ഗാനഗന്ധര്‍വ്വനുണ്ടായിരുന്നു,’ ‘സ്വപ്നത്തില്‍ പോലും മറക്കാന്‍ കഴിയാത്ത സുരഭീയാമങ്ങള്‍’
തുടങ്ങിയ ഗാനങ്ങള്‍ എസ് ജാനകിയ്ക്കൊപ്പം ആലപിച്ച ചിറയിൻകീഴ് മനോഹരൻ ജീവിതസായാഹ്നത്തില്‍ ഒറ്റപ്പെട്ടു പോയതും, അതറിഞ്ഞു ‘മ്യുസീഷ്യന്‍സ് വേള്‍ഡ്’ എന്ന സംഗീത കൂട്ടായ്മ അദ്ദേഹത്തിനു സഹായം എത്തിച്ചതുമൊക്കെ വിവരിച്ചു കൊണ്ടുള്ള ഒരു കുറിപ്പായിരുന്നു അജി കുമാരപുരം പങ്കു വച്ചത്.

വിഖ്യാത സംഗീത സംവിധായകന്‍ ദേവരാജൻ മാസ്റ്ററിന്റെ സഹായിയായി സിനിമാ സംഗീത രംഗത്ത് എത്തിയ മനോഹരന്‍ ‘രഹസ്യ രാത്രി’ എന്ന ചിത്രത്തിലെ ‘തങ്കഭസ്മക്കുറി’ എന്ന പാരഡി ഗാനത്തിലൂടെ പിന്നണിഗാനരംഗത്ത് ചുവടുറപ്പിച്ചു. ‘ക്രിമിനൽസ്,’ ‘രാജഹംസം,’ ‘മുച്ചീട്ടു കളിക്കാരന്റെ മകൾ,’ ‘പെൺപട’ എന്നിങ്ങനെയുള്ള സിനിമകളിലായി പതിനെട്ടോളം ഗാനങ്ങൾ ആലപിച്ച അദ്ദേഹം ഇപ്പോള്‍ തലസ്ഥാന നഗരിയിലെ ഒരു ആശുപത്രിയില്‍, ഒരു ചെറിയ കട നടത്തിയാണ് ജീവിതം കഴിക്കുന്നത്. സിനിമയോ സംഗീതമോ കൂട്ടില്ലാത്ത ആ ജീവിതത്തെക്കുറിച്ച്… അവിടേയ്ക്കു ഒരു തിരി വെളിച്ചമായി പുതു തലമുറയിലെ സംഗീത പ്രവര്‍ത്തകര്‍ എത്തിയതിനെക്കുറിച്ചുമാണ് അജി കുമാരപുരത്തിന്റെ കുറിപ്പ് പ്രതിപാദിക്കുന്നത്.

‘കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് എനിക്ക് ഒരു പോസ്റ്റ് കിട്ടുന്നത്. മലയാളി പിന്നണി ഗാനരംഗം മനപ്പൂർവ്വം മറന്ന മനോഹരൻ എന്ന ഗായകനെക്കുറിച്ചായിരുന്നു പോസ്റ്റ്. ജീവിതോപാധിക്കായി കലാരംഗം തിരഞ്ഞെടുത്തതിന്റെ പേരിൽ ഒറ്റപ്പെട്ടു പോയ അനേകം പേരിൽ ഒരാൾ.

ഞാൻ ഉടനെ ഞങ്ങളുടെ വാട്ട്സ്ആപ് കൂട്ടായ്മയായ ‘മ്യുസീഷ്യൻസ് വേൾഡിൽ’ അത് പോസ്റ്റ് ചെയ്തു.ജോസേട്ടനും, ലോയ്ഡും, ടെന്നിസനും ഒക്കെ നേതൃത്വം നൽകുന്ന ആ കൂട്ടായ്മയിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക സഹകരണമായിരുന്നു ലഭിച്ചത്. ഇന്ന് ആ തുക കൈമാറാനായി അദ്ദേഹത്തിന്റെ വാസസ്ഥലത്തെത്തി.

തീർത്തും ദരിദ്രമായ ജീവിത സാഹചര്യത്തിൽ ഭാര്യയോടൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതം ഹൃദയഭേദകമായിരുന്നു. ധനസഹായത്തേക്കാൾ മറ്റൊരു തലമുറയിലെ കുറേ മനുഷ്യർ തന്നെ തിരിച്ചറിഞ്ഞു എന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ നിറയെ.

അദ്ദേഹം ഒരു പാട് സംസാരിച്ചു. ചെറുപ്പത്തിലേ ഗായകനാകാനുളള തീരുമാനം, മദിരാശിയിലെ സിനിമാരംഗത്തെ അനുഭവങ്ങൾ, ആദ്യഗാനത്തിന്റെ പിറവി, തെറ്റിദ്ധാരണയുടെ പുറത്തുള്ള ദേവരാജൻ മാഷിന്റെ അകൽച്ച, ജോൺസൺ മാഷോടൊത്തുള്ള ദിവസങ്ങൾ, അങ്ങനെ ഒരു പാട് ഒരുപാട്…

അവഗണനയുടെ കയ്പുനീർ ഒരുപാട് കുടിച്ചതിന്റെ ഓർമ്മകളിൽ വാക്കുകൾ പലപ്പോഴും ഇടറി. നന്ദികേട് ജീവിത രീതിയാക്കിയ ഒരു പ്രസ്ഥാനത്തിൽ നിന്ന് നന്മകൾ പ്രതീക്ഷിച്ച ഈ മനുഷ്യൻ പുറത്താകുക സ്വഭാവികം.

യാത്ര പറഞ്ഞിറങ്ങുമ്പോൾ വെറുതെ മനസ്സിൽ ചോദിച്ചു… ഇങ്ങനെയാണോ ഒരു ഗായകൻ അയാളുടെ ജീവിതസായാഹ്നം ജീവിച്ചു തീർക്കേണ്ടത്? അപ്പോഴും അദ്ദേഹം ജാനകിയമ്മയെക്കാപ്പം പാടിയ ആ പഴയ ഹിറ്റ് ഗാനം മൊബൈൽ ഫോണിന്റെ സ്പീക്കറിലൂടെ ചിലമ്പിച്ച് കേൾക്കുന്നുണ്ടായിരുന്നു .ആ വരികൾ ഇങ്ങനെയായിരുന്നു… പണ്ട് പണ്ടൊരു നാട്ടിൽ ഗാനഗന്ധർവ്വനുണ്ടായിരുന്നു…

ഗന്ധർവ്വന്മാർ അരങ്ങുവാഴുന്ന മലയാള സിനിമാ പിന്നണി ഗാനരംഗത്ത് ഗന്ധർവ്വനാകാൻ മോഹിച്ച ഒരു പാവം മനഷ്യന്റെ വിലാപം പോലെ തോന്നിച്ചു ആ ഗാനം…’ അജി കുറിച്ചു.

malayalam singer manoharan songs, pk manoharan malayalam playback singer, malayalam playback singer, chirayinkeezh manoharan, ചിറയിൻകീഴ് മനോഹരൻ, മനോഹരന്‍, old malayalam songs, nostalgic songs malayalam

മനോഹരന്‍ എന്ന ഗായികന്റെ അവസ്ഥ പറഞ്ഞു കൊണ്ട്  ഗായകന്‍ പ്രദീപ്‌ സോമസുന്ദരന്‍ 2014ല്‍ ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കു വച്ചിരുന്നു.

‘വളരെ വിഷമം ഉണ്ടാക്കിയ ഒരു കാര്യം ഇവിടെ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇന്നലെ കൈരളി ടിവി യാദൃശ്ചികമായി വച്ചപ്പോൾ, ഈ മുഖം കണ്ടു. പെട്ടെന്ന് ഓര്‍മ്മ വന്നില്ലെങ്കിലും എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് മനം പറഞ്ഞു കൊണ്ടേ ഇരുന്നു…

അവസാനം ഹൃദയവും തലച്ചോറും ഒന്നിച്ചു പ്രവർത്തിച്ചപ്പോൾ ഒരു മിന്നൽ പിണർ പോലെ ഓര്‍മ്മ വന്നു… ഈശ്വരാ! ഇത് മനോഹരൻ ചേട്ടൻ അല്ലേ!! ഞാൻ കോടംബാക്കത്തു ജോണ്‍സണ്‍ മാസ്റ്റർക്ക് ട്രാക്ക് പാടിയിരുന്ന കാലം. 1992-94. അന്ന് മാഷുടെ പാട്ടുകൾ പറഞ്ഞു തന്നിരുന്ന വളരെ സൗമ്യനായിരുന്ന അസിസ്റ്റന്റ്‌. മനോഹരൻ ചേട്ടൻ.

ഇപ്പോൾ കണ്ടാൽ തിരിച്ചറിയാത്ത മുഖം. പരിതാപകരമായ ചുറ്റുപാട്. എവിടെയോ സെക്യൂരിറ്റി ഗാർഡ് ആയി ജോലി. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ കഷ്ടപ്പെടുന്നു. വീട് കണ്ടാൽ സങ്കടം വരും.18 മലയാള സിനിമാ ഗാനങ്ങൾ പാടിയ ചലച്ചിത്ര ഗായകന്റെ ഇപ്പോളത്തെ അവസ്ഥ ഇങ്ങനെ.

അതും ആദ്യഗാനം സാക്ഷാൽ ദേവരാജൻ മസ്റെർക്ക് വേണ്ടി ആണെന്നതു ഓര്‍ക്കണം! മനോഹരെട്ടന്റെ ശബ്ദം പേര് പോലെ തന്നെ മനോഹരം. ഇത്രയും മനോഹര ഗാനങ്ങൾ പാടിയ ഈ ഗായകനെ നമ്മൾ എന്നേ മറന്നു എന്നതും വാസ്തവം.

നാട്ടിൽ മലയാള സിനിമയുമായി ബന്ധമുള്ളവർ എത്രയോ ജോണ്‍സണ്‍/രവീന്ദ്രൻ സന്ധ്യകൾ നടത്തുന്നു. ഇതിൽ രവീന്ദ്രൻ /ജോണ്‍സണ്‍ മാസ്റ്ററും ആയി പുലബന്ധമില്ലാത്തവരും ഒരു വിധത്തിലും അവരുമായി സഹകരിക്കാത്തവരും, ഒന്നോ രണ്ടോ സിനിമയിൽ പാടി പിന്നണി ഗായകർ ആയി മാറിയവരും പാടി തിമർക്കുമ്പോൾ അവരുമായി എത്രയോ നാൾ സഹകരിച്ചവരും, ട്രാക്ക് പാടിയവരും, അവർക്കായി ചലച്ചിത്ര ഗാനങ്ങൾ വരെ പാടിയവരും മനപ്പൂർവം തഴയപ്പെടുന്നു…’

Read More Stories From Trends Section Here

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Malayalam playback singer chirayinkeezh manoharan songs life plight

Next Story
‘കുറുപ്പി’ലെ കമന്റ്; അഹാനയുടെ വിശദീകരണംAhaana Krishna, Ahaana Krishna instagram, Ahaana Krishna age, Ahaana Krishna films, Ahaana Krishna songs, Ahaana Krishna singing, Kurup Movie, Dulquer Salmaan
The moderation of comments is automated and not cleared manually by malayalam.indianexpress.com