എച്ച്ബിഒയുടെ ജനപ്രിയ ടെലിവിഷന്‍ പരമ്പര ഗെയിം ഓഫ് ത്രോണ്‍സിന്റെ ആരാധകിര്‍ക്കിതാ മറ്റൊരു സന്തോഷ വാര്‍ത്ത. ഗെയിം ഓഫ് ത്രോണ്‍സിന്റെ മലയാളം ഹാസ്യ പതിപ്പ് രണ്ട് ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. ചുരുങ്ങിയ ദിവസങ്ങൾക്കുളളിലാണ് രണ്ടുലക്ഷം പേർ ഇത് കാണാനെത്തിയത്.

മലയാളത്തിലെ വിവിധ സിനിമകളിലെ രംഗങ്ങളും സംഭാഷണശകലങ്ങളും കൂട്ടിച്ചേര്‍ത്തതാണ്  ഇത് തയ്യാറാക്കിയിരിക്കുന്നത്. പൊട്ടിച്ചിരിക്കാതെ നിങ്ങള്‍ക്കിത് കണ്ടു തീര്‍ക്കാനാകില്ലെന്ന് ഉറപ്പ്. ക്ലബ്ബ് എഫ് എം ആണ് ഈ സ്പൂഫ് പതിപ്പ് ഇറക്കിയിരിക്കുന്നത്.

ജോര്‍ജ് ആര്‍ മാര്‍ട്ടിന്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ‘എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പരമ്പരയെ ആസ്പദമാക്കിയാണ് എച്ച്ബിഒ ഗെയിം ഓഫ് ത്രോണ്‍സ് എന്ന പരമ്പര നിര്‍മ്മിച്ചത്. 2011ല്‍ ആണ് ആദ്യ സീസണ്‍ പുറത്തിറങ്ങിയത്. ഏഴാം സീസണ്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. അടുത്ത സീസണോടെ പരമ്പര അവസാനിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ