മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട കായികവിനോദങ്ങളിൽ ഒന്നാണ് ഫുട്ബോൾ. റൊണാൾഡോ, മെസ്സി, നെയ്മർ പോലുള്ള താരങ്ങൾക്കും കേരളത്തിൽ വലിയ ആരാധകവൃന്ദമുണ്ട്. ഇപ്പോഴിതാ, ഫുട്ബോളുമായി ബന്ധപ്പെട്ട ഏതാനും എഡിറ്റഡ് ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങൾ ഫുട്ബോൾ കളിക്കാരായാൽ എങ്ങനെയിരിക്കും എന്ന ആശയത്തെ ചിത്രങ്ങളിലേക്ക് ആവിഷ്കരിച്ചിരിക്കുകയാണ് രാഹുൽ എന്ന ചെറുപ്പക്കാരൻ.
റൊണാൾഡോ, മെസ്സി, നെയ്മർ, മുള്ളർ, അർട്ടുറോ വിദാൽ, കാർസ് പുയോൾ എന്നിങ്ങനെ ഫുട്ബോൾ പ്രേമികളുടെ ഇഷ്ടതാരങ്ങൾക്കു പകരം മലയാളികളുടെ പ്രിയ അഭിനേതാക്കളായ മാമുക്കോയ, ലാൽ, ജഗതി, സുരാജ്, സലിം കുമാർ, അരിസ്റ്റോ സുരേഷ്, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവർ എത്തിയാൽ എങ്ങനെയുണ്ടാകും എന്നാണ് ഈ ചിത്രങ്ങളിലൂടെ രാഹുൽ ആവിഷ്കരിച്ചിരിക്കുന്നത്.
Read more: വിവാഹ ദിനത്തിൽ അമളി പറ്റി വരൻ; ചിരിയടക്കാനാവാതെ വധു; വൈറൽ വീഡിയോ