Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

‘പ്രിയപ്പെട്ട ഘാനച്ചേട്ടാ പിവി അൻവറിനെ വിട്ടു തരൂ;’ ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജിൽ പൊങ്കാലയുമായി മലയാളികൾ

“പ്രിയപ്പെട്ട ഘാന ചേട്ടാ നിങ്ങള്‍ കനിയണം ഞങ്ങളുടെ പ്രിയപ്പെട്ട ഒരു എംഎൽഎ നിങ്ങളുടെ തടവറയിലാണെന്ന് അറിയാന്‍ കഴിഞ്ഞൂ, അദ്ദേഹത്തെ രക്ഷിക്കണം,” എന്നാണ് ഒരു കമന്റ്

pv anwar, ghana, ghana president, Nana Akufo Addo, പിവി അൻവർ, ഘാന, ഘാന പ്രസിഡന്റ്, പൊങ്കാല, ie malayalam

ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഘാനയുടെ പ്രസിഡന്റ് നാന അകുഫോ അഡ്ഡോയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് കീഴിൽ ഇപ്പോൾ നിറയുന്നത് മലയാളത്തിലുള്ള നൂറുകണക്കിന് കമന്റുകളാണ്. “പിവി അൻവർ എംഎൽഎയെ വിട്ടു തരൂ,” എന്നാവശ്യപ്പെട്ടാണ് മിക്ക കമന്റുകളും.  ഏതോ അജ്ഞാത ഭാഷയിലുള്ള കമന്റുകൾ കണ്ട് ഘാന പ്രസിഡന്റും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിുകൾ കൈകാര്യം ചെയ്യുന്നവരുമെല്ലാം അത്ഭുതപ്പെട്ടിട്ടുമുണ്ടാവും.

പി വി അന്‍വര്‍ എംഎൽഎ ഘാനയിലാണുള്ളതെന്നും ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ അദ്ദേഹത്തെ അവിടെ തടവിലാക്കിയിരിക്കുകയാണെന്നും സാമൂഹ്യ മാധ്യമങ്ങളിൽ അടുത്തിടെ ഒരു അഭ്യൂഹം പ്രചരിച്ചിരുന്നു. ഈ ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലാണ് നല്ലൊരു ട്രോളിനുള്ള അവസരം മുതലാക്കി മലയാളികൾ നേരെ ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലേക്ക് വച്ചുപിടിച്ചത്.

pv anwar, ghana, ghana president, Nana Akufo Addo, പിവി അൻവർ, ഘാന, ഘാന പ്രസിഡന്റ്, പൊങ്കാല, ie malayalam pv anwar, ghana, ghana president, Nana Akufo Addo, പിവി അൻവർ, ഘാന, ഘാന പ്രസിഡന്റ്, പൊങ്കാല, ie malayalam

Posted by Nana Addo Dankwa Akufo-Addo on Monday, 1 February 2021

“പ്രിയപ്പെട്ട ഘാന ചേട്ടാ നിങ്ങള്‍ കനിയയണം ഞങ്ങളുടെ പ്രിയപ്പെട്ട ഒരു എംഎൽഎ നിങ്ങളുടെ തടവറയിലാണെന്ന് അറിയാന്‍ കഴിഞ്ഞൂ, അദ്ദേഹത്തെ രക്ഷിക്കണം,” എന്നും മറ്റും പറഞ്ഞുള്ള കമന്റുകൾ ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾക്ക് താഴെ നിറഞ്ഞിരിക്കുകയാണ്.

“അവിടെ ഒരു ജാമ്യത്തിന് എത്രയാ വില,” എന്നാണ് മറ്റൊരു കമന്റിൽ ചോദിക്കുന്നത്. “വിരട്ടലും വില പേശലും ഇങ്ങോട്ട് വേണ്ട, ഞങ്ങളുടെ അൻവർക്കയെ വിട്ടുതന്നില്ലെങ്കിൽ കളിമാറും,” എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന കമന്റുകളും കുറവല്ല.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Malayalam comments about pv anwar in ghana president facebook posts

Next Story
വിഡിയോ ഹിറ്റാക്കാൻ ബൈക്ക് ഇടിപ്പിച്ച യുവാക്കൾക്കെതിരേ കേസ്; ട്രോൾ വീഡിയോയുമായി കേരള പൊലീസ്alappuzha troll video case, troll video case, troll video, alappuzha troll video, ട്രോൾ വീഡിയോ, ട്രോൾ വീഡിയോ കേസ്, police, പൊലീസ്, ആലപ്പുഴ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com