ലോകത്ത് ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരമ്പരയാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ജോര്‍ജ് ആര്.ആര്. മാര്ട്ടിന് രചിച്ച ‘ദി സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍’ എന്ന പരമ്പരയെ ആസ്പദമാക്കി ഡേവിഡ് ബെനി ഓഫും ഡി.ബി. വെയ്സും എച്ച്.ബി.ഒ.യ്ക്ക് വേണ്ടി ഒരുക്കിയ ഈ പരമ്പരയ്ക്ക് കോടിക്കണക്കിന് ആരാധകരാണ് ഉള്ളത്. മലയാളത്തിലും ‘ഗെയിം ഓഫ് ത്രോൺസ്’ നടന്മാർക്ക് ഫാൻസ് ഗ്രൂപ്പുകളുുണ്ട്.
ഇപ്പോഴിതാ, ‘ഗെയിം ഓഫ് ത്രോൺസ്” മലയാളത്തിൽ വന്നാൽ ആരാവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക? ആർക്കാണ് ആ കഥാപാത്രങ്ങൾ ഇണങ്ങുക? സോഷ്യൽ മീഡിയയുടെ ഭാവനയിൽ വിരിഞ്ഞ ഒരു ഫോട്ടോ സീരിസാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ലോഡ് വാരിസായി ജഗതിയേയും കൈബേണായി ടിജി രവിയേയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ലോർഡ് എഡ്ഡാർഡ് സ്റ്റാർക്കായി മമ്മൂട്ടിയും കിങ് റോബർട്ട് ബറാത്തിയോണായി മോഹൻലാലും ഡാവോസ് സീവർത്തായി സിദ്ദീഖും സെർ ജോറാ മോർമോണ്ട് ആയി മുരളിയും ഗ്രേ വേമായി മണിക്കുട്ടനും ജിയോർ മോർമോണ്ടായി രാഘവനും ഈ സാങ്കൽപ്പിക സീരിസിൽ നിറയുകയാണ്. എന്തായാലും ഈ സീരിസ് ഇതിനകം തന്നെ ‘ഗെയിം ഓഫ് ത്രോൺസ്’ പ്രേക്ഷകരുടെ ശ്രദ്ധ കവർന്നിട്ടുണ്ട്. പെർഫെക്റ്റ് കാസ്റ്റിംഗ് എന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന കമന്റ്.
ടാര്‍ഗെറിയന്‍, സ്റ്റാര്‍ക്, ലാനിസ്റ്റര്‍, ബാരാതീയന്‍, ഗ്രെജോയ്, ടൈറില്‍, മാര്‍ട്ടല്‍ എന്നീ ഏഴു കുടുംബങ്ങളുടെ അധികാര വടംവലിയാണ് ‘ഗെയിം ഓഫ് ത്രോൺസി’ന്റെ മുഖ്യപ്രമേയം. വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയണ്‍ ത്രോണ്‍’ അഥവാ ‘ലോഹസിംഹാസന’ത്തിനായി ഇവര്‍ നടത്തുന്ന ധാര്‍മികവും അധാര്‍മികവുമായ പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് ഈ സീരിസ് പറയുന്നത്.
Read more: തലതല്ലിച്ചിരിക്കാന്‍ ഗെയിം ഓഫ് ത്രോണ്‍സിന്റെ മലയാളം പതിപ്പ്