ലണ്ടൻ: നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വ് മ​ലാ​ല യൂ​സ​ഫ്സാ​യി ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പൊ​രു​ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ആ​ണ് മലാല ട്വി​റ്റ​റി​ൽ എ​ത്തി​യ​ത്. “ഇ​ന്ന് എ​ന്‍റെ സ്കൂ​ൾ ജീ​വി​ത​ത്തി​ലെ അ​വ​സാ​ന ദി​ന​വും ട്വി​റ്റ​റി​ലെ ആ​ദ്യ ദി​ന​വും’-​ഇ​താ​യി​രു​ന്നു 19 വ​യ​സു​കാ​രി​യാ​യ മ​ലാ​ല​യു​ടെ ആ​ദ്യ ട്വീ​റ്റ്.

അ​ക്കൗ​ണ്ട് തുറന്ന് ആദ്യം ദിവസം തന്നെ 4.5ലക്ഷം പേരാണ് മലാലയെ ഫോളോ ചെയ്തത്. മലാലയുടെ ആദ്യ ട്വീറ്റ് നാലു ലക്ഷത്തോളം പേർ പങ്കുവെയ്ക്കുകയും രണ്ടു കോടിപേർ ലൈക്കും ചെയ്തു.കൂടാതെ തന്റെ ഹൈസ്കൂൾ ജീവിതം കഴിഞ്ഞുവെന്നും ഉപരിപഠനത്തിന്റെ കാര്യത്തിൽ താൻ ആകാംഷഭരിതയാണെന്നു മാലാല പറഞ്ഞു. ഹൈസ്ക്കൂൾ പഠനം ഒരേ സമയം സന്തോഷവും സങ്കടവും നിറഞ്ഞതായിരുന്നുവെന്നും മാലാല ട്വീറ്റ് ചെയ്തു.

മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ പെണ്‍കുട്ടികളുമായി സംവദിക്കാന്‍ അടുത്തയാഴ്ച എത്താമെന്നും മലാല ട്വീറ്റ് ചെയ്തിട്ടുണ്ട്. അസാധാരണമാണ് ഓരോ പെണ്‍കുട്ടിയുടെയും കഥ. മാത്രമല്ല പെണ്‍കുട്ടികളുടെ ശബ്ദമാണ് വിദ്യാഭ്യാസത്തിനും തുല്യതയ്ക്കുള്ള ഏറ്റവും ശക്തമായ ആയുധങ്ങള്‍. ട്വിറ്ററിനും പുറത്തും ഞാന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി പോരാടിക്കൊണ്ടിരുക്കുകയാണ്. താങ്കള്‍ എന്നോടൊപ്പം ചേരുമോ? എന്ന ചോദ്യത്തോടെയാണ് ആദ്യദിവസം മലാല ട്വിറ്ററിനോട് വിട പറഞ്ഞത്.

2012 ലായിരുന്നു മലാലയ്ക്കു നേരെ താലിബാന്റെ വധശ്രമം ഉണ്ടായത്. അന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ മലാല ബ്രിട്ടനിലെ വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. 2014 ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം മലാലയ്ക്കാണ് അവളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ലഭിച്ചത്. വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകനായ ഇന്ത്യക്കാരന്‍-കൈലാഷ് സത്യാര്‍ഥിക്കൊപ്പമാണ് മലാല പുരസ്‌കാരം പങ്കിട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ