മകള്‍ മേക്കപ്പിട്ട് തരുന്ന വീഡിയോ പങ്കുവച്ച് നടന്‍ ജയസൂര്യ. മേക്കപ്പിടാനായി ഒരിക്കലും മക്കളുടെ മുന്‍പില്‍ ഇരുന്ന് കൊടുക്കരുതെന്ന് പറഞ്ഞാണ് ജയസൂര്യ വീഡിയോയും ചിത്രവും പങ്കുവച്ചിരിക്കുന്നത്.

മേക്കപ്പിടുന്നത് വെളുക്കാനാണെന്ന് പറഞ്ഞാണ് മകള്‍ ജയസൂര്യയ്ക്ക് മേക്കപ്പിട്ടു നല്‍കുന്നത്. നിന്റെ അമ്മ ഷോപ്പിങ്ങിനു പോകുമ്പോഴും അച്ഛന്‍ വെളുക്കാറുണ്ട് എന്ന് ജയസൂര്യ മകളോട് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

പലപ്പോഴും സോഷ്യൽ മീഡിയയിൽ രസകരമായ വീഡിയോകളും ചിത്രങ്ങളും ജയസൂര്യ പങ്കുവയ്ക്കാറുണ്ട്. പതിവുപോലെ മേക്കപ്പ് വീഡിയോയ്ക്ക് താഴെയും രസകരമായ നിരവധി കമന്റുകളും ട്രോളുകളും ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook