ബാറ്റും ബോളും കൈയ്യിലെടുക്കാന്‍ മാത്രമല്ല, ഡാന്‍സ് കളിക്കാനും തനിക്കറിയാം എന്നു തെളിയിക്കാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി. കൂടെ താളം പിടിച്ച് ഭാര്യ സാക്ഷിയുമുണ്ട്.

ഗന്നം സ്‌റ്റൈല്‍ ഉള്‍പ്പെടെ പല ധോണി സ്‌റ്റെപ്പുകളും ഇതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ടീമിന്റെ പഴയ നായകന്‍ നാണത്തോടെ ചുവടു വയ്ക്കുന്നത് കണ്ടാല്‍ ആരായാലും പറയും ‘അയ്യോടാ, ഹൗ ക്യൂട്ട്’ എന്ന്.

‘ഡേസി ബോയ്സ്’ എന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും ചേര്‍ന്ന് അഭിനയിച്ച ‘അബ് നാ തൂ, രഖ്‌നാ തൂ’ എന്ന പാട്ടിനാണ് ധോണി ചുവടുവയ്ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ