scorecardresearch

'എന്റമ്മോ... മമ്മൂക്ക സീൻ'; ഗാന്ധി മഹാനായി മമ്മൂട്ടി, കലിപ്പ് മോഡിൽ ദുൽഖർ; വീഡിയോ

മഹാൻ മലയാളത്തിലെടുത്താൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് മുൻപ് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു

മഹാൻ മലയാളത്തിലെടുത്താൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് മുൻപ് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mahaan AI Video

എഐ നിർമിത ചിത്രം: ഇൻസ്റ്റഗ്രാം

ചിയാന്‍ വിക്രവും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒന്നിച്ച ചിത്രമാണ് കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ 'മഹാൻ'. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൽ 'ഗാന്ധി മഹാന്‍' എന്ന ഗ്യാങ്സ്റ്ററായി വിക്രം എത്തിയപ്പോൾ ദാദാ എന്ന കഥാപാത്രമായാണ് ധ്രുവ് എത്തിയത്. 

Advertisment

മഹാൻ മലയാളത്തിലെടുത്താൽ മമ്മൂട്ടിയും ദുൽഖർ സൽമാനും നായകന്മാരായാൽ നന്നായിരിക്കും എന്ന് മുൻപ് കാർത്തിക് സുബ്ബരാജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, ഈ വേഷങ്ങളിൽ മമ്മൂട്ടിയും ദുൽഖറും എത്തുന്ന ഒരു എഐ വീഡിയോ ആണ് സൈബറിടങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

Also Read: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ

ഗാന്ധി മഹാനായി സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയേയും ദാദയായി കലിപ്പ് മോഡിലുള്ള ദുൽഖറിനെയുമാണ് വീഡിയോയിൽ കാണാനാവുക. ധാരാളം ആരാധകരാണ് വീഡിയോയിൽ കമന്റുമായെത്തുന്നത്. 'എന്റമ്മോ മമ്മൂക്ക സീൻ' എന്നാണ് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്. 

Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ

നേരത്തെ, മോഹൻലാലിന്റെ സൂപ്പർഹിറ്റ് കഥാപാത്രമായ ജോർജുകുട്ടിയായി മമ്മൂട്ടി ദൃശ്യത്തിൽ എത്തുന്ന ഒരു എഐ വീഡിയോയും ഓൺലൈനിൽ ശ്രദ്ധനേടിയിരുന്നു. ദൃശ്യത്തിനായി ആദ്യം മമ്മൂട്ടിയെയാണ് സംവിധായകൻ പരിഗണിച്ചിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ

Mammootty Vikram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: