scorecardresearch

മുടി നീട്ടി വളര്‍ത്തിയ 'തല'; പഴയകാലത്തെ ഓര്‍മ്മിപ്പിച്ച് ധോണിയുടെ പുത്തന്‍ ഹെയര്‍സ്‌റ്റൈല്‍

സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ ഏറ്റവും പുതിയ ഹെയര്‍കട്ടിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ ഏറ്റവും പുതിയ ഹെയര്‍കട്ടിന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dhoni|sports

ന്യൂഡല്‍ഹി: 2004ല്‍ മഹേന്ദ്ര സിങ് ധോണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത് ആരാധകര്‍ മറക്കാനിടയില്ല. തകര്‍പ്പന്‍ ബാറ്റിങ്ങും വിക്കറ്റിന് പിന്നിലെ മികച്ച പ്രകടനങ്ങളും താരത്തിന് ആരാധകരെ കൂട്ടി. ക്രിക്കറ്റ് മികവുകൊണ്ട് താരത്തിന്റെ മുടി നീട്ടിയുള്ള ഹെയര്‍സ്‌റ്റൈലും ആരാധകരെ ആകര്‍ഷിച്ചു.

Advertisment

നിരവധി ആരാധകര്‍ ധോണിയുടെ മുടി നീട്ടിയുള്ള സ്‌റ്റെല്‍ അനുകരിച്ചു. ഇതിനിടെ ധോണി തന്റെ ആദ്യ ഐസിസി ട്രോഫിയായ 2007 ലെ ടി20 ലോകകപ്പ് ഉയര്‍ത്തി. ഇതിനുശേഷം ധോണി ഇത്രയും നീളത്തില്‍ മുടി വളര്‍ത്തിയിട്ടില്ല. എന്നാല്‍ ധോണിയുടെ പുതിയ ഹെയര്‍ സ്്‌റ്റെലും ഇപ്പോളും ശ്രദ്ധിക്കപ്പെടുകയാണ്. സെലിബ്രിറ്റി ഹെയര്‍സ്‌റ്റൈലിസ്റ്റ് ആലിം ഹക്കിമാണ് ധോണിയുടെ ഏറ്റവും പുതിയ ഹെയര്‍കട്ടിന്റെ ഫോട്ടോകള്‍ പങ്കിട്ടിരിക്കുന്നത്. നീണ്ട മുടി തന്നെയാണ് ഇത്തവണയും എന്നാല്‍ സ്‌റ്റെല്‍ അല്‍പം മാറിയെന്ന് മാത്രം.

''മഹേന്ദ്ര സിംഗ് ധോണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഏതൊരും വ്യക്തിക്കും അത്ഭുതകരമായ അവസരമാണ്, അദ്ദേഹത്തിന്റെ മുടി സ്‌റ്റൈലിംഗിലൂടെ എന്റെ കഴിവ് കാണിക്കാന്‍ ഈ ബഹുമതി ലഭിച്ചതില്‍ ഞാന്‍ എപ്പോഴും നന്ദിയുള്ളവനാണ്,' ഹക്കിം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ആരാധകര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അദ്ദേഹത്തിനായി ഏറ്റവും പുതിയ ഹെയര്‍സ്‌റ്റെല്‍ നല്‍കിയത്'' ആലീം ഹക്കിം പറഞ്ഞു.

കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) മുമ്പ് എല്ലാവരുടെയും മുടി മുറിക്കുമ്പോള്‍ ധോണി തന്റെ ആരാധകര്‍ നിര്‍മ്മിച്ച ചിത്രം ഹക്കിമിനെ കാണിച്ചിരുന്നു. അതില്‍ നീണ്ട മുടിയുള്ള ധോണിയുടെ ഹെയര്‍സ്‌റ്റെലില്‍ താന്‍ ആകൃഷ്ടനായെന്നും മുടി നീട്ടി വളര്‍ത്താന്‍ ധോണിയോട് ആവശ്യപ്പെട്ടെന്നും ഹക്കിം പറഞ്ഞു. 'ഞാന്‍ മഹി ഭായിയുടെ നീളമുള്ള മുടിയുടെ വലിയ ആരാധകനായിരുന്നു, മുടിക്ക് പുതിയ ടെക്സ്ചറും നിറവും സൃഷ്ടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു… മഹി ഭായിയ്ക്കായി ഈ ഹെയര്‍സ്‌റ്റൈല്‍ സൃഷ്ടിക്കുന്നത് ഞാന്‍ ശരിക്കും ആസ്വദിച്ചു,'' ആലീം ഹക്കിം കുറിച്ചു. ധോണി ഒരു പരസ്യ ചിത്രീകരണത്തിന് പോകുന്നതിന് തൊട്ടുമുമ്പാണ് താന്‍ ഈ ചിത്രങ്ങള്‍ ക്ലിക്ക് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

Advertisment
Viral Post Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: