സംഗീത സംവിധായകൻ എം ജയചന്ദ്രൻ മലയാളികൾക്ക് വീട്ടിലെ ഒരംഗത്തെ പോലെയാണ്. അദ്ദേഹം സംഗീതം പകർന്ന പാട്ടുകളും അദ്ദേഹത്തിന്റെ ആലാപനവും എല്ലാം മലയാളികൾക്ക് ഇഷ്ടമാണ്. ടെലിവിഷൻ റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയി വരാൻ തുടങ്ങിയതോടെ ജയചന്ദ്രനോട് മലയാളികൾക്ക് ഇഷ്ടം കൂടി.

Read More: ഉള്ളുനൊന്ത നിമിഷങ്ങൾ; വിടപറഞ്ഞ ഭാര്യയെ ഓർത്ത് വിതുമ്പി തച്ചങ്കരി

31 വര്‍ഷം മുമ്പ് തിരുവനന്തപുരത്തു വച്ച് നടന്ന ഒരു ബന്ധുവിന്റെ കല്യാണ റിസപ്ഷന്‍ വേദിയില്‍ പാട്ട് പാടുന്ന വീഡിയോ ആണ് ജയചന്ദ്രൻ പങ്കുവച്ചിരിക്കുന്നത്. ഇന്നത്തെ രൂപമേ അല്ല അന്ന്, ഒരു 17കാരൻ പയ്യൻ.

“17 വയസ്(31 വർഷം മുൻപ്) മാത്രമുള്ള സമയത്ത് ഞാൻ ‘ചെമ്പക പുഷ്പ’ പാടിയപ്പോൾ. 1983 ഡിസംബർ മൂന്നാം തിയതിയായിരുന്നു അന്ന്. തിരുവനന്തപുരത്ത് ഒരു ബന്ധുവിന്റെ കല്യാണ റിസപ്ഷൻ വേദി. ഈ വീഡിയോയ്ക്ക് പ്രിയപ്പെട്ട സുജാതച്ചേച്ചിയോട് കടപ്പെട്ടിരിക്കുന്നു,” ജയചന്ദ്രൻ കുറിച്ചു.

യവനിക എന്ന ചിത്രത്തിനുവേണ്ടി ഒ എന്‍വി കുറുപ്പ് രചിച്ച് എം ബി ശ്രീനിവാസ് ഈണമിട്ട് യേശുദാസ് പാടിയ ‘ചെമ്പക പുഷ്പ സുവാസിത യാമം’ എന്ന ഗാനമാണ് ജയചന്ദ്രൻ വേദിയിൽ ആലപിക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പാട്ടിന് പ്രശംസകളുമായി എത്തിയിട്ടുള്ളത്. 31 വർഷത്തിനിപ്പുറവും ആ ശബ്ദത്തിന് മാറ്റമില്ലെന്ന് ചിലർ പറയുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ‘കമൽഹാസൻ രൂപത്തെ’ക്കുറിച്ച് കമന്റുമായി ഒരാൾ എത്തിയത്. ആ കമന്റ് ശരിവച്ച് മറ്റ് പലരും എത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook