ലുട്ടാപ്പി ആരാണെന്ന് ചോദിച്ചാല്‍ 90 കളിലെ കുട്ടികളെ സംബന്ധിച്ച് മറക്കാനാകാത്ത ഒരു കഥാപാത്രമാണ്. കഥയില്‍ വില്ലന്‍ വേഷം ആണെങ്കിലും മണ്ടത്തരങ്ങളും നിഷ്‌കളങ്കതയും കൊണ്ട് കുട്ടികളെ കൈയ്യിലെടുത്ത കഥാപാത്രം.

ആ കഥാപാത്രത്തെ ഒഴിവാക്കിക്കൊണ്ട് ഒരു മായാവിക്കഥ അവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. ബാലരമയുടെ പുതിയ പരസ്യം കണ്ടപ്പോള്‍ പല ലുട്ടാപ്പി ഫാന്‍സിനും സഹിക്കാന്‍ പോലും കഴിഞ്ഞില്ല. ഡിങ്കിനിയുടെ വരവിന് വേണ്ടി ലുട്ടാപ്പിയെ ഒഴിവാക്കുന്നെന്നായിരുന്നു ആരോപണം. സോഷ്യല്‍ മീഡിയയില്‍ സേവ് ലുട്ടാപ്പി കാമ്പയിന്‍ വൈറല്‍ ആയി മാറുകയും ചെയ്തു. എന്നാല്‍ ലുട്ടാപ്പിയെ ഒഴിവാക്കിയിട്ടില്ലെന്ന് പറഞ്ഞ് ബാലരമ തന്നെ രംഗത്തെത്തുകയും ചെയ്തു.

Read More: ഒരു ചെറുകത്ത് കൊണ്ടൊരു വലിയ ഇന്ദ്രജാലം തീര്‍ത്ത ‘മായാവി’

ഡിങ്കിനിയേയും സ്വീകരിക്കണമെന്നാണ് ബാലരമയുടെ അപേക്ഷ. ലുട്ടാപ്പി എന്ന കഥാപാത്രം അതേപടി നിലനില്‍ക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ ഇതിനിടയിലാണ് ലുട്ടാപ്പിക്ക് പിന്തുണ പ്രഖ്യാപിച്ച് കേരള പൊലീസും രംഗത്തെത്തിയത്.


വാല്‍ കുന്തത്തില്‍ കുരുക്കി, സുരക്ഷിതമായി യാത്ര ചെയ്യുന്ന ലുട്ടാപ്പി എ്ല്ലാവര്‍ക്കും ഒരു മാതൃകയാണെന്ന അവബോധമാണ് ഒരു ട്രോളിലൂടെ കേരള പൊലീസ് മുന്നോട്ട് വെക്കുന്നത്. എല്ലാ കാലത്തും ക്രിയേറ്റീവായ ട്രോളുകളിലൂടെ സോഷ്യല്‍മീഡിയയില്‍ താരങ്ങളായ കേരള പൊലീസ് ഇത്തവണയും ശ്രദ്ധേയരാവുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ