ഓരോ വ്യക്തിയുടെ ജീവിതത്തിലും അധ്യാപകരുടെ റോൾ വളരെ പ്രധാനപ്പെട്ടതാണ്. ഒരു പ്രായത്തിൽ അധ്യാപകരെ പോലെ നമ്മെ സ്വാധീനിക്കുന്ന മറ്റാരും ചിലപ്പോൾ ഉണ്ടായെന്നു വരില്ല. അധ്യാപകർ പലപ്പോഴും അധ്യാപകർ മാത്രമല്ല, സുഹൃത്തുക്കളും രക്ഷിതാക്കളുമൊ ക്കെയാണ്.

ഇവിടെ ഇതാ കുട്ടികളെ ആവേശം കൊള്ളിച്ച് ഒരു അധ്യാപിക സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. 60ാമത് വടക്കാഞ്ചേരി ഉപജില്ലാ കലോത്സവത്തിൽ എൽപി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം, അറബി ഓവറോൾ മൂന്നാം സ്ഥാനം, യുപി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം എന്നിങ്ങനെ നേടിയ ജ്ഞാനോദയം യു.പി സ്കൂളിലെ അധ്യാപിക ലൂസിയാണ് ഇവിടെ താരം.

വിജയാഘോഷങ്ങളുടെ ഭാഗമായി ടീച്ചറും കുട്ടികളും ആർപ്പുവിളിക്കുകയാണ്. “ജയ് ജയ് ചിറ്റണ്ട, വമ്പൻമാരുടെ കുത്തകയല്ലേ പൊളിച്ചടുക്കീ ചിറ്റണ്ട,” എന്ന് ലൂസി ടീച്ചർ പാടുമ്പോൾ ശബ്ദത്തിലെ ആവേശം കൂടെ നിൽക്കുന്നവരേയും ആവേശം കൊള്ളിക്കുന്നതാണ്.

ടീച്ചർക്കൊപ്പം കുട്ടികളും വിജയഭേരികൾ ഏറ്റു പാടുന്നുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും നിറഞ്ഞ കൂട്ടത്തിന് നടുവിൽ നിന്നാണ് ലൂസി ടീച്ചറുടെ ആർപ്പുവിളികൾ. തൊട്ടപ്പുറത്തായി മറ്റു അധ്യാപകരും നിൽക്കുന്നത് കാണാം.

എന്താലായും ലൂസി ടീച്ചറെയും കുട്ടികളെയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇതാവണം ടീച്ചർ, ഇങ്ങനെയാവണം ടീച്ചർ എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ​ പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook