നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ച ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലെ കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ട് പുറത്തിറങ്ങിയപ്പോൾ മുതൽ പ്രായഭേദമന്യേ എല്ലാവരുടേയും ചുണ്ടുകളിലുണ്ട്. അതിന് പലരും ഡാൻസ് കളിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു വൈദികനാണ് ഈ പാട്ടിന് ചുവട് വയ്ക്കുന്നത്. ഡൽഹിയിലെ മാത്യു കിഴക്കേച്ചിറ എന്ന വൈദികന്റെ ഡാൻസിന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Read More: ഇളക്കിമറിച്ച് ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പാട്ട്; വീഡിയോ കാണാം

രാജേഷ് ജോസഫ് എന്നയാളാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നീട് നിവിൻ പോളിയുടെ ഇൻസ്റ്റഗ്രാം പേജിലും ഇത് പങ്കുവയ്ക്കപ്പെടുകയുണ്ടായി. എന്നാൽ ഈ പേജ് ഔദ്യോഗികമാണോ എന്ന് വ്യക്തമല്ല. ഡൽഹിയിൽ നടന്ന ഓണാഘോഷ പരിപാടികളിലായിരുന്നു വൈദികന്റെ നൃത്തം.

കുടുക്ക് സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഗാനത്തിന്റെ വരികൾ എഴുതിയത് മനു മഞ്ജിത്താണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’.

‘കായംകുളം കൊച്ചുണ്ണി’, ‘മിഖായേൽ’ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം റിലീസ് ചെയ്ത നിവിൻ പോളി ചിത്രം കൂടിയാണ് ‘ലവ് ആക്ഷൻ ഡ്രാമ’. ‘തട്ടത്തിൻ മറയത്ത്’, ‘ഒരു വടക്കൻ സെൽഫി’ തുടങ്ങിയ ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ട അയലത്തെ പയ്യൻ ഇമേജിലുള്ള ഒരു കഥാപാത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’യിലും നിവിനുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook