മൂക്കത്ത് വിരല്‍ വെച്ച് ട്രോളന്മാരും; ഫെയ്സ്ബുക്കില്‍ പറന്നുനടന്ന് എം.എം മണിയുടെ പോസ്റ്റ്

നിലവില്‍ 25,000ത്തോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്

MM Mani, എംഎം മണി Kerala Government, കേരള സര്‍ക്കാര്‍ Pinarayi Vijayan, പിണറായി വിജയന്‍, santhi vanam ശാന്തിവനം

കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി ഫെയ്സ്ബുക്കില്‍ മന്ത്രി എം.എം മണി പോസ്റ്റ് ചെയ്ത കുറിപ്പ് വൈറല്‍. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വൈദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. ഈ പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി മാറി.

നിലവില്‍ 25,000ത്തോളം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. കൂടാതെ ആറായിരത്തോളം ഷെയറുകളും പോസ്റ്റിന് ലഭിച്ചു. ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനെയും കോണ്‍ഗ്രസിനേയും പരിഹസിച്ച് അദ്ദേഹം മറ്റ് കുറിപ്പുകളും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അവസാനം ഇട്ട പോസ്റ്റ് ട്രോളന്മാര്‍ പോലും ഏറ്റെടുത്ത് വൈറലാക്കി മാറ്റി.

അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്ന് പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും നിരവധി പേരാണ് കമന്റുമായി എത്തിയത്.

പുൽവാമ ഭീകരാക്രമണത്തിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ദുർഭാഗ്യകരമായിപ്പോയെന്നും പറഞ്ഞാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Lok sabha election mm manis fb post went viral

Next Story
നിരാശപ്പെടുത്തുന്ന ചിത്രം, കോണ്‍ഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു: ആഷിഖ് അബു
The moderation of comments is automated and not cleared manually by malayalam.indianexpress.com