തിരുവനന്തപുരം: വിവാദമായ ട്വീറ്റിന് വിശദീകരണം നല്കി തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമായതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
‘squeamishly’ ‘‘ഓക്കാനംവരുംവിധം വെജിറ്റേറിയന്‍ ആയ എംപിയായിട്ടും മത്സ്യമാര്‍ക്കറ്റില്‍ നല്ല രസമായിരുന്നു’ എന്നര്‍ഥം വരുന്ന ട്വീറ്റാണ് ശശി തരൂർ നടത്തിയതെന്ന് സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയില്‍ തരൂരിനെതിരെ പ്രതിഷേധവും ഉയര്‍ന്നു.
ഇതിനു മറുപടിയായാണ് തരൂർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. താൻ ഉപയോഗിച്ച വാക്കിനെ തെറ്റായ അർഥത്തിലാണ് എടുത്തതെന്ന് തരൂർ ട്വീറ്റ് ചെയ്തു. ‘squeamishly’ എന്ന വാക്കിന് സത്യസന്ധമായി, ശുണ്ഠിയുള്ളതായി തുടങ്ങിയ അർത്ഥങ്ങള്‍ കൂടി ഉണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
For those Malayali leftist politicians who are currently having difficulty understanding my English! pic.twitter.com/vhOi7hThgo
— Shashi Tharoor (@ShashiTharoor) March 29, 2019
ഓളം ഡിക്ഷണറിയുടെ സ്ക്രീൻ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്. മലയാളി ഇടതുപക്ഷ നേതാക്കൾക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതിന്റെ കുഴപ്പമാണെന്നും അദ്ദേഹം കുറിച്ചു.