തിരക്കുകൾക്കിടയിൽ പ്രിയപ്പെട്ടവർക്കൊപ്പം കുടുംബത്തിനൊപ്പവുമൊക്കെ വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തവരാണ് പലരും. അപ്രതീക്ഷിതമായി രാജ്യം ലോക്‌ഡൗൺ ആയതോടെ മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയുമെല്ലാം കുറച്ചുദിവസം അടുത്തുകിട്ടിയ സന്തോഷത്തിൽ കഴിയുന്ന അച്ഛനമ്മമാരും കുറവല്ല.

കോഴിക്കോട് സ്വദേശിയായ ശ്രാവൺ വേലായുധൻ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ലോക്‌ഡൗൺ വിരസതയകറ്റാനായി ഒരു കുടുംബം സാറ്റ്കളിക്കുകയാണ് വീഡിയോയിൽ. അച്ഛൻ വേലായുധൻ, അമ്മ സുലോചന, സഹോദരി, ഭാര്യ എന്നിവരാണ് വീഡിയോയിൽ ശ്രാവണിനൊപ്പമുള്ളത്. ‘സിഐഡി മൂസ’യിലെ കലക്കൻ പാട്ടും ബാക്ക്ഗ്രൗണ്ടിൽ നൽകിയിട്ടുണ്ട്. ഒളിച്ചിരിക്കുന്നവരെ കണ്ടെത്താനായി തിരഞ്ഞുനടക്കുന്ന അമ്മയുടെ നടത്തവും ഓട്ടവുമൊക്കെയാണ് വീഡിയോയെ ഏറെ ക്യൂട്ട് ആക്കുന്നത്.

ഏറെപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തുവരുന്നത്. പൊളി സാനം, കലക്കൻ ഫാമിലി എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയ നെഞ്ചോടു ചേർക്കുകയാണ് ഈ ക്യൂട്ട് വീഡിയോ.

Read more: ‘സിസ്റ്ററെ താങ്ക്സ് ഫോർ എവരിതിങ്’; കോവിഡ് മാറി ആഘോഷത്തോടെ വീട്ടിലേക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook