scorecardresearch
Latest News

ലോക്ക്‌ഡൗണ്‍: ചിക്കന്‍ ചുട്ടാല്‍ പൊലീസ് പിടിക്കുമോ? വീഡിയോ വൈറല്‍

ചിക്കൻ ചുട്ടു എന്ന് മാത്രമല്ല അതെല്ലാം വീഡിയോ ആക്കി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു. അപ്പോഴാണ് ദാ വരുന്നു ലോക്ക്‌ഡൗണ്‍ ട്വിസ്റ്റ്!

ലോക്ക്‌ഡൗണ്‍: ചിക്കന്‍ ചുട്ടാല്‍ പൊലീസ് പിടിക്കുമോ? വീഡിയോ വൈറല്‍

കോവിഡ്-19 വ്യാപനം ചെറുക്കാൻ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ പതിനാറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളാണ് ഓരോ സംസ്ഥാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുക്കിലും മൂലയിലും പൊലീസ് നിൽക്കുന്നുണ്ട്. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കുകയാണ് പൊലീസ് ചെയ്യുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും അത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവയ്‌ക്കാനും പൊലീസ് മടിക്കുന്നില്ല. പാടത്തും പറമ്പിലും കളിക്കാൻ സംഘം ചേരുന്ന കുട്ടികളെ വരെ പൊലീസ് വീടുകളിലേക്ക് ഓടിപ്പിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പും നിർദേശിക്കുന്നുണ്ട്.

Read Also: സച്ചിൻ ആദ്യമായി ഡാൻസ് കളിച്ചത് അന്നാണ്, ചുറ്റും നിൽക്കുന്നവരെ അദ്ദേഹം നോക്കിയതേയില്ല: ഹർഭജൻ

ഇതിനിടയിലാണ് ചില വിരുതൻമാർ ചിക്കൻ ചുട്ടുതിന്നാൻ സംഘമായി പുറത്തിറങ്ങുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ ഇത്തരത്തിൽ നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ലോക്ക്‌ഡൗണ്‍ അല്ലേ, വീട്ടിൽ കുത്തിയിരിക്കല്ലേ, അപ്പോ പിന്നെ എന്തായാലും പുതിയ പുതിയ പാചകപരീക്ഷണങ്ങൾ നടത്താം എന്നാണ് അവർ വിചാരിക്കുന്നത്. എന്നാൽ, കൂട്ടം ചേർന്ന് പറമ്പിലും പാടത്തും ചെന്നിരുന്ന് ഇത്തരം കലാപരിപാടികൾ നടത്തിയാൽ ഉറപ്പായും പൊലീസ് പൊക്കും. അതിനുള്ള തെളിവാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ. കൂട്ടുകാരെല്ലാം ഒന്നിച്ച് ചിക്കൻ ചുട്ടു, ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇത്. ചിക്കൻ ചുട്ടു എന്ന് മാത്രമല്ല അതെല്ലാം വീഡിയോ ആക്കി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്തു. അപ്പോഴാണ് ദാ വരുന്നു ലോക്ക്‌ഡൗണ്‍ ട്വിസ്റ്റ്! നിയന്ത്രണങ്ങൾ നിലനിൽക്കെ കൂട്ടംകൂടിയതിനു നമ്മുടെ കഥാനായകൻമാരെയെല്ലാം പൊലീസ് പൊക്കി.

Read Also: കോവിഡ് പ്രതിരോധം: കേരളത്തിനു കയ്യടിച്ച് നടി കനിഹ

ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ചിക്കൻ ചുട്ടൻ കൂട്ടുകാർക്ക് പൊലീസ് നൽകിയത് നല്ല ഉഗ്രൻ പണിയാണ്. തങ്ങളെ പൊലീസ് പിടിക്കാനുള്ള കാരണം പറഞ്ഞുകൊണ്ടുള്ള വീഡിയോ അവരെ കൊണ്ട് തന്നെ റെക്കോർഡ് ചെയ്യിപ്പിച്ചു. പൊലീസ് സ്റ്റേഷനിൽവച്ച് തന്നെയാണ് ഏഴോളം യുവാക്കൾ ഇങ്ങനെയൊരു വീഡിയോ എടുക്കുന്നത്. ഇവരുടെ പിന്നിൽ നിൽക്കുന്ന പൊലീസിനെ വീഡിയോയിൽ കാണാം. വീഡിയോയിൽ പറയേണ്ട കാര്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥൻ ഇവർക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്. നിമിഷനേരം കൊണ്ട് വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു. മേലിൽ ചിക്കൻ ചുടില്ലെന്ന മട്ടിലാണ് നമ്മുടെ കഥാനായകൻമാർ. പോട്ട സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്. മേലിൽ ആരും ഇങ്ങനെ ചെയ്യരുത് എന്ന് വീഡിയോയിൽ ഇവർ പറയുന്നുണ്ട്.

ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പലയിടത്തും പൊലീസ് ക്രൂരമായി മർദിച്ചു എന്ന തരത്തിൽ ആരോപണമുയരുമ്പോഴാണ് ഇങ്ങനെയൊരു രസകരമായ ശിക്ഷ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. സംസ്ഥാനത്ത് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് ശ്ലാഘനീയമായ സേവനം കാഴ്ചവയ്‌ക്കുന്നുണ്ടെന്നും എന്നാൽ, ചില ഉദ്യോഗസ്ഥർ അതിന്റെ നിറംകെടുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Lock down restrictions kerala funny video from police station