scorecardresearch

ഏഹ്, ഇത് കൊള്ളാലേ; നല്ല കേട്ട് പരിചയമുള്ള ശബ്ദം; എല്ലാം അഡ്മിന്റെ വിളയാട്ടം!

Liverpool Malayalam Troll Video: പൊസിഷൻ വിട്ട് നിന്ന ഗോൾ കീപ്പർ സലയെ തടയാനായി ശ്രമിച്ചെങ്കിലും തന്റെ ഇടത്തേക്ക് തിരിഞ്ഞ് മറ്റ് ഡിഫന്റർമാർക്ക് പിടികൊടുക്കാതെ സലയുടെ ഫിനിഷ്

Liverpool Malayalam Troll Video: പൊസിഷൻ വിട്ട് നിന്ന ഗോൾ കീപ്പർ സലയെ തടയാനായി ശ്രമിച്ചെങ്കിലും തന്റെ ഇടത്തേക്ക് തിരിഞ്ഞ് മറ്റ് ഡിഫന്റർമാർക്ക് പിടികൊടുക്കാതെ സലയുടെ ഫിനിഷ്

author-image
Trends Desk
New Update
Liverpool CID Moosa

Liverpool malayalam Video: നിങ്ങളുടെ പ്രിയപ്പെട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഏതാണ്? കാൽപന്തിനെ സ്നേഹിക്കുന്ന മലയാളികൾ ഒരു കുന്നോളമുള്ള കേരളത്തിൽ 'You Never Walk Alone' എന്ന് പറഞ്ഞ് ലിവർപൂളിനെ നെഞ്ചോട് ചേർക്കുന്നവർ ഒരുപാടുണ്ട്. ലിവർപൂളിന്റെ മലയാളി ഫാൻസിനേയും ലിവർപൂളിനെ ഇഷ്ടമല്ലാത്തവരേയും കൗതുകത്തിലാക്കുന്ന ഒരു വിഡിയോയാണ് ക്ലബ് പങ്കുവെച്ചത്. 

Advertisment

ഗോൾ മുഖത്ത് മുഹമ്മദ് സല ഗോൾകീപ്പറേയും പ്രതിരോധനിര താരങ്ങളേയും വെട്ടിച്ച് പന്ത് വലയിലാക്കുന്നതാണ് വിഡിയോ. ഈ വിഡിയോയുടെ ബാക്ക്ഗ്രൗണ്ടിൽ കേൾക്കുന്നത് മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു ഡയലോഗാണ്. സിഐഡി മൂസ സിനിമയിലെ സലിം കുമാറിന്റേയും ജഗതിയുടേയും ഡയലോഗ്...

Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും

പൊസിഷൻ വിട്ട് നിന്ന ഗോൾ കീപ്പർ സലയെ തടയാനായി ശ്രമിച്ചെങ്കിലും തന്റെ ഇടത്തേക്ക് തിരിഞ്ഞ് മറ്റ് ഡിഫന്റർമാർക്ക് പിടികൊടുക്കാതെ സലയുടെ ഫിനിഷ്. ബാക്ക്ഗ്രൗണ്ടിലെ ഡയലോഗ് ഇങ്ങനെ, ജഗതി: പിടിക്കവനെ.. സലിം കുമാർ: എന്നേ? ഇന്നാ? വെള്ളിയാഴ്ചയാവട്ടെ!

Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ

പറ്റുമെങ്കിൽ അവനെ പിടിക്കൂ എന്ന ക്യാപ്ഷനോടെയാണ് ലിവർപൂൾ വിഡിയോ പങ്കുവെച്ചത്. കമന്റ് ബോക്സിൽ നിറയെ മലയാളികളാണ്. ആഹാ, കൊള്ളാലോ, നല്ല കേട്ട് പരിചയമുള്ള ശബ്ദം എന്നാണ് ചിരി നിറച്ചെത്തിയ ഒരു കമന്റ്. വീണ്ടും വീണ്ടും മലയാളം, ഇതെന്താ മലയാള മാസമോ എന്നാണ് അഡ്മിനോടുള്ള ഒരു ചോദ്യം. 

Also Read: "മണമുള്ള പൂ നുള്ളി മുടിയിൽ ചൂടി.. മണിക്കുട്ടി..." ട്രെൻഡിനൊപ്പം നേതാക്കളും

എല്ലാവർക്കും മലയാളം മതി. എല്ലാം മലയാളി അഡ്മിന്റെ വിളയാട്ടം എന്നാണ് മറ്റൊരു പ്രതികരണം. വെള്ളിയാഴ്ച തന്നെയാണ് ലിവർപൂൾ ഈ വീഡിയോ പങ്കുവെച്ചത് എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്. 

Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ

Viral Video Liverpool English Premier League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: