കുട്ടിക്കാലത്ത് സ്റ്റേജിൽ കയറി എന്തെങ്കിലും പരിപാടി അവതരിപ്പിക്കേണ്ടി വന്ന ഘട്ടത്തിൽ അച്ഛനമ്മമാരുടെ സഹായം ചോദിച്ചവരായിരിക്കും നമ്മളിൽ പലരും. ഒരു ധൈര്യത്തിന് അവരെ അടുത്ത് പിടിച്ചു നിർത്തുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ അത്തരം പേടിയൊന്നും ഇല്ലാത്ത ഒരു മിടുക്കിയുടെ വീഡിയോയാണ് വൈറലാകുന്നത്.
സ്റ്റേജിൽ ഉണ്ടായിരുന്ന അച്ഛനെ പറഞ്ഞു വിട്ട് ഒറ്റയ്ക്ക് പാട്ടു പാടുന്ന മിടുക്കിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ‘റോജ’ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ദിൽ ഹേ ചോട്ടാ സാ’ എന്ന ഗാനമാണ് കൊച്ചു മിടുക്കി പാടുന്നത്.
വേദിയിലുള്ള ഗായകനായ അച്ഛൻ ആദ്യം പാട്ട് പാടി തുടങ്ങുമ്പോൾ. തനിക്ക് ഒറ്റയ്ക്ക് പാടണമെന്ന് പറഞ്ഞു ആദ്യം മുതൽ പാട്ട് പാടിത്തുടങ്ങുന്നത് വീഡിയോയിൽ കാണാം. പാട്ടു തുടങ്ങുന്നതിന് മുൻപ് അച്ഛനെ പിറകിലേക്ക് പറഞ്ഞു വിട്ടു കൊണ്ടാണ് മിടുക്കികുട്ടി പാടുന്നത്.
ആദ്യ കുറച്ചു ഭാഗങ്ങൾ പാടികഴിഞ്ഞു അച്ഛനെ വിളിച്ചു ഒരു ഹൈ ഫൈവും മുത്തവും കൊടുത്ത് പിന്നീട് അച്ഛനൊപ്പം പാടുന്നതും കാണാം. പാട്ടിനിടയിൽ അച്ഛനും ചുറ്റും ഓടി ചെറിയ സ്റ്റെപ്പുകളും വെക്കാൻ ശ്രമം നടത്തുന്നുണ്ട്.
വേദ അഗർവാൾ എന്നാണ് ഈ മിടുക്കി കുട്ടിയുടെ പേര്. നിരവധിപേരാണ് വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുട്ടിയുടെ ആത്മവിശ്വാസത്തെയും പാട്ടിനെയും അഭിനന്ദിച്ച് ഒരുപാട് കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്.
Also Read: ബെല്ലാരി ബോചെ; പോത്തിനോട് മൽപ്പിടുത്തം നടത്തി ബോബി ചെമ്മണ്ണൂർ, വീഡിയോ