പപ്പാ, പപ്പാ… വിമാനത്തിൽ പൈലറ്റായ അച്ഛനെ കണ്ട സന്തോഷത്താൽ ചിരിച്ച് മകൾ

വിമാനത്തിന് അകത്തിരുന്ന് കോക്ക്പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന പൈലറ്റിനെ പപ്പാ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ

viral video, social, ie malayalam

പൈലറ്റ് വേഷത്തിൽ അച്ഛനെ കണ്ടപ്പോൾ മകൾക്ക് സന്തോഷം സഹിക്കാനായില്ല. പപ്പാ, പപ്പാ എന്നവൾ ഉറക്കെ വിളിച്ചു. ഈ വീഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. ഷനയ മോത്തിഹർ എന്ന കൊച്ചു മിടുക്കിയാണ് വീഡിയോയിലുള്ളത്. ഷനയയുടെ അമ്മയാണ് ഗോഎയർ വിമാനത്തിനകച്ചുവച്ച് പകർത്തിയ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

വിമാനത്തിന് അകത്തിരുന്ന് കോക്ക്പിറ്റിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന പൈലറ്റിനെ പപ്പാ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ. മകളുടെ വിളി കേട്ട് അച്ഛന്‍ തിരിച്ച് കൈവീശിക്കാണിച്ച് ചിരിക്കുന്നു. പപ്പായെ കണ്ടപ്പോൾ സന്തോഷമായോയെന്നും ഹലോ പറയാനും അമ്മ ഷനായയോട് പറയുന്നത് വീഡിയോയിൽ കേൾക്കാം.

എട്ടു ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പലരും ഷനായയുടെ സന്തോഷത്താലുള്ള ചിരിയെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. വിലമതിക്കാനാവാത്തതാണ് ആ ചിരിയെന്നാണ് സോഷ്യൽ ലോകം ഒന്നടങ്കം പറയുന്നത്.

Read More: അച്ഛൻ പൊയ്‌ക്കോ ഞാൻ ഒറ്റയ്ക്ക് പാടിക്കോളാം; കയ്യടിനേടി മൂന്നുവയസ്സുകാരിയുടെ പാട്ട്

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Little girl sees her pilot dad on the same goair flight

Next Story
‘ദാസപ്പോ, എന്നെ ശരിക്കുമൊന്ന് നോക്കിയേ’; വെയിൽ കാഞ്ഞ് പൃഥ്വിയുടെ സോറോ, കമന്റുമായി ആരാധകർPrithviraj, Supriya Menon, Prithviraj pet dog zorro, Alamkritha, Prithviraj daughter, Ally, പൃഥ്വിരാജ്, സുപ്രിയ മേനോൻ, അല്ലി, Prithviraj troll
The moderation of comments is automated and not cleared manually by malayalam.indianexpress.com