കൊച്ചുകുട്ടികളുടെ ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പാട്ടുപാടിയും നൃത്തം ചെയ്തുമൊക്കെ അവർ നെറ്റിസൺസിനെയും സന്തോഷിപ്പിക്കുന്നു. അത്തരത്തിലൊരു മിടുക്കിയുടെ ഇൻസ്റ്റഗ്രാം പേജും വീഡിയോയുമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നത്.
ഇസബൽ എബ്രഹാം ആൽബിൻ എന്ന് കുഞ്ഞ് മിടുക്കി രസകരായ കഥകളും റീൽസുമൊക്കെ ചെയ്താണ് സോഷ്യൽ മീഡിയയുടെ വൈറലാകുന്നത്. ചെമ്മരിയാടിന്റെ കഥയാണ് ഇസബൽ പറയുന്നത്. തന്റെ ചെമ്മരിയാടിനെ നഷ്ടപ്പെട്ട ആടിടയന്റെ കഥ പലരും കേട്ടിട്ടുണ്ടെങ്കിലും ഈ കൊച്ചു കുഞ്ഞ് പറയുമ്പോൾ അതു വീണ്ടും കേട്ടിരിക്കാൻ തോന്നും.
കഥകൾ മാത്രമല്ല അനവധി റീൽ വീഡിയോകളും ഇസബലിന്റെ അക്കൗണ്ടിലുണ്ട്. അമ്പത്തി നാലായിരം ഫൊളോവേഴ്സാണ് ഇസബലിന് ഇൻസ്റ്റഗ്രാമിലുള്ളത്. ഈ മിടുക്കി ചെയ്ത ചില വീഡിയോകൾക്ക് മില്യൺ വ്യൂസും ലഭിച്ചിട്ടുണ്ട്. ഇസബലിന്റെ മാതാപിതാക്കളാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ആടിടയന്റെ കഥ പറയുന്ന വീഡിയോയ്ക് താഴെ അനവധി കമന്റുകളും നിറയുന്നുണ്ട്. ഇത്ര ക്യൂട്ടായി ഇതുവരെയായിട്ടും ഈ കഥ ആരും പറഞ്ഞിട്ടില്ലെന്നാണ് പോസ്റ്റിനു താഴെ നിറയുന്ന കമന്റ്.
കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പള്ളീലച്ചനെ അനുകരിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ വൈറലായത്. പള്ളീലച്ചനെ പോലെ വേഷം ധരിച്ച കുട്ടി അതേ രീതിയിൽ സംസാരിക്കാൻ ശ്രമിക്കുകയാണ്. അനവധി ലൈക്കുകളും വ്യൂസും ആ വീഡിയോയ്ക്കും ലഭിച്ചിരുന്നു.