വളര്‍ത്തുമൃഗങ്ങള്‍ മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമാണ്. അവര്‍ അസ്വസ്ഥമാകുന്നതു പോലും പലര്‍ക്കും സഹിക്കില്ല. അത്തരത്തിലുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ വീഡിയോ ലോകമെങ്ങും നെറ്റിസണ്സിന്സിന്റെ ഹൃദയം കവര്‍ന്നിരിക്കുകയാണ്.
ചാന്ദ്ര പുതുവത്സരാഘോഷ വേളയില്‍ ചൈനയില്‍നിന്നുള്ളതാണ് ഈ വീഡിയോ. ആഘോഷത്തിനിടെ പടക്കത്തിന്റെ ശബ്ദത്തില്‍ പേടിച്ചരണ്ട നായ കാലുകള്‍ കൂട്ടിവെച്ച് കൂനിക്കൂടിയിരിക്കുന്നതായി കാണാം. അസ്വസ്ഥമായ തന്റെ നായയെ സംരക്ഷിക്കാന്‍ തൊട്ടടുത്തുണ്ടായിരുന്ന കൊച്ചുപെണ്‍കുട്ടി തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
ആദ്യം തലയില്‍ മൃദുവായി തലോടിക്കൊണ്ട് നായയെ ആശ്വസിപ്പിക്കാനായിരുന്നു പിങ്ക് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച പെണ്‍കുട്ടിയുടെ ശ്രമം. എന്നാല്‍ ഉച്ചത്തിലുള്ള പടക്കശബ്ദം കേള്‍ക്കുന്നതു നായയെ അസ്വസ്ഥമാക്കുന്നതായി തോന്നിയതോടെ തന്റെ കുഞ്ഞിക്കൈകള്‍ കൊണ്ട് നായയുടെ ഇരു ചെവികളും പൊത്തിപ്പിടിച്ചു.
തെക്കുകിഴക്കന്‍ ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ ഗാവോന്‍ നഗരത്തില്‍നിന്നുള്ള ഈ വീഡിയോ ചൈനീസ് ടിക് ടോക്കില്‍ ആദ്യം പോസ്റ്റ് ചെയ്തത്. സമീപത്ത് പടക്കം പൊട്ടിക്കുമ്പോഴെല്ലാം മകളുടെ ചെവി പൊത്തിപ്പിടിച്ച് പേടിക്കാനൊന്നുമില്ലെന്ന് പറയാറുണ്ടായിരുന്നുവെന്ന് കുട്ടിയുടെ അമ്മ മിസ് വാങ്ങിനെ ഉദ്ധരിച്ച് ന്യൂസ്ഫ്ലെയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം തന്റെ മകള്‍ നായയുടെ കാര്യത്തില്‍ ചെയ്യുകയായിരുന്നുവെന്നാണു അവര്‍ കരുതുന്നത്.
ലക്ഷക്കണക്കിനു പേരാണ് ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ടിരിക്കുന്നത്. കുട്ടിയുടെ ദയാപൂര്‍വമായ പ്രവര്‍ത്തിയില്‍ സന്തുഷ്ടരായ സോഷ്യല്‍ മീഡിയ അവളെ അഭിനന്ദനം കൊണ്ട മൂടകയാണ്. പടക്കംപൊട്ടുന്ന ശബ്ദം നായ തുടര്‍ന്നും കേള്‍ക്കുന്നുണ്ടെങ്കിലും കുട്ടിയുടെ പ്രവൃത്തി അതിനെ ശാന്തമാക്കാന്‍ സഹായിച്ചുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
15 ദിവസം നീളുന്ന ചൈനീസ് ചാന്ദ്ര പുതുവത്സരം ദശലക്ഷക്കണക്കിന് ആളുകളാണ് ആഘോഷിക്കുന്നത്. ചൈനീസ് പുതുവത്സര രാവില്‍ ആരംഭിച്ച് ലാന്േണ് ഫെസ്റ്റിവല്‍ വരെ നീളുന്നതാണ് ആഘോഷം. ഈ വര്‍ഷം ജനുവരി 31 നും ഫെബ്രുവരി 15 നും ഇടയിലാണ് ചാന്ദ്ര പുതുവത്സരാഘോഷം നടക്കുന്നത്.
ചാന്ദ്ര പുതുവത്സരാഘോഷത്തിന്റെ കാര്യത്തില്‍ ഓരോ രാജ്യത്തിനും വ്യത്യസ്തമായ പാരമ്പര്യങ്ങളും ആചാരങ്ങളുമുണ്ടെങ്കിലും കുടുംബവും ഭക്ഷണവുമാണ് പൊതുഘടകങ്ങള്‍. പുതുവത്സരവേളയില്‍ പൂര്‍വികരെ അനുസ്മരിക്കുകയും അനുബന്ധ ചടങ്ങുകള്‍ നടത്തുകയും ചെയ്യും. കൂടാതെ സമ്മാനങ്ങള്‍ പങ്കിടുകയും ഓരോന്നിനും പ്രത്യേക പ്രാധാന്യമുള്ള ഉത്സവ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു.
Also Read: ലാന്‍ഡിങ്ങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ് വിമാനം; നടുക്കും ഈ ദൃശ്യം